അമേരിക്കന്‍ മലയാളികള്‍ക്ക് പരിചിതനായ ഒരാള്‍. ചിരിയില്‍ കൂടെനിന്നും കണ്ണീരില്‍ ചേര്‍ത്തുപിടിച്ചും മാതൃകതീര്‍ത്ത വ്യക്തിത്വം. ഏവര്‍ക്കും പ്രിയപ്പെട്ട ബേബി മണക്കുന്നേല്‍ ഫോമ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സ്വാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു. ഫോമയുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ജനകീയമാക്കുമെന്നും അതിന്റെ സന്ദേശം ലോകത്തിന് മുഴുവന്‍ പകരുമെന്ന പ്രഖ്യാപനത്തോടെയുമാണ് ബേബി മണക്കുന്നേല്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇതോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്രദ്ധേയമായ മത്സരം തന്നെ നടക്കുമെന്ന് ഉറപ്പായി. ചേബര്‍ ഓഫ് കൊമേഴ്‌സിന്റെ കോര്‍പ്പറേറ്റ് ഓഫിസില്‍ നടന്ന യോഗത്തിലാണ് തന്റെ സ്ഥാനാര്‍ത്ഥിത്വം ബേബി മണക്കുന്നേല്‍ പ്രഖ്യാപിച്ചത്.
അമേരിക്കന്‍ മലയാളി സമൂഹത്തിന് ഏറെ പ്രിയപ്പെട്ട വ്യക്തിത്വമാണ് ബേബി മണക്കുന്നേലിന്റേത്. ഹൂസ്റ്റണ്‍ ചേബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ്, ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് യുഎസ്എ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. ഫോമയുടെ ആദ്യ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍, കെസിസിഎന്‍എ മുന്‍ പ്രസിഡന്റ്, ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ്, ഫോമ സതേണ്‍ റീജിയന്‍ റീജണല്‍ വൈസ് പ്രസിഡന്റ്, ഹൂസ്റ്റണ്‍ ക് നാനായ കാത്തലിക് സൊസൈറ്റി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള അദ്ദേഹം സമൂഹത്തിന്റെ എല്ലാ മേഖലയിലേയും സജീവ സാന്നിധ്യമാണ്.
അധ്യാപനത്തിലൂടെ പൊതുസമൂഹത്തിലേക്ക് എത്തിയ ബേബി മണക്കുന്നേല്‍ തുടക്കകാലം മുതല്‍ ഏവര്‍ക്കിടയിലും സവിശേഷമായ സ്ഥാനം നേടി. പൊതുപ്രവര്‍ത്തനത്തിലൂടെ നേടിയ ആര്‍ജ്ജവംകൂടി ചേര്‍ന്നതോടെ ബേബി മണക്കുന്നേല്‍ ശക്തനായ സംഘാടകനെന്ന് പേരെടുത്തു. യുഎസ്സില്‍ എത്തിയതോടെ അദ്ദേഹം തുടക്കമിട്ട് ബിസിനസ്സുകള്‍ അതിവേഗത്തില്‍ വളര്‍ന്നു.
സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതോടെ നിരവധി ആളുകളാണ് ബേബി മണക്കുന്നേലിന് പിന്തുണമായുമായി എത്തിയിട്ടുള്ളത്. അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം കാലഘട്ടം ആവശ്യപ്പെടുന്നതാണെന്നും എല്ലാവരും പറഞ്ഞു.
ഫോമ സതേണ്‍ റീജിയണ്‍ വൈസ് പ്രസിഡന്റ് മാത്യു മുണ്ടയ്ക്കലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഫോമയുടെ പ്രഥമ പ്രസിഡന്റ് ശശിധരന്‍ നായര്‍, പ്രഥമ ട്രഷറര്‍ എംജി മാത്യു, ഫോമ നാഷണല്‍ കമ്മറ്റി മെമ്പേഴ്സ് ആയ രാജന്‍ പത്തനാപുരം, ജിജു കുളങ്ങര, ബാബു മുല്ലശ്ശേരി, സണ്ണി കാരിക്കല്‍, ജോയി എം. സാമുവേല്‍, മൈസൂര്‍ തമ്പി, കേരള കണ്‍വന്‍ഷന്‍ ചെയര്‍മാനായിരുന്ന തോമസ് ഒലിയാങ്കുന്നേല്‍, ഹിമി ഹരിദാസ്, എസ്.കെ. ചെറിയാന്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്തുണ പ്രഖ്യാപിച്ച് സംസാരിച്ചു.
മാഗ് പ്രസിഡന്റ് ജോജി ജോസഫ്, ക്നാനായ സമുദായത്തെ പ്രതിനിധീകരിച്ച് ജിമ്മി കുന്നശ്ശേരി, ബാബു മുളയാനിക്കല്‍, പേള്‍ലാന്‍ഡ് അസോസിയേഷനെ പ്രതിനിധീകരിച്ച് ജോമോന്‍ ഇടയാടി, ‘മന്ത്ര’യെ പ്രതിനിധീകരിച്ച് രമേശ് അടിയോടി, സോമന്‍ നായര്‍ പത്രമാധ്യമങ്ങളെ പ്രതിനിധീകരിച്ച് ജീമോന്‍ റാന്നി, സൈമണ്‍ വാളച്ചേരി, അജു വാരിക്കാട് എന്നിവര്‍ പ്രസംഗിച്ചു. സൗത്ത് ഇന്ത്യന്‍ യു.എസ് ചേമ്പര്‍ ഓഫ് കൊമേഴ്സ് ബ്രൂസ് കൊളമ്പേല്‍ പരിപാടികളുടെ എംസിയായി പ്രവര്‍ത്തിച്ചു. ഫോമ സതേണ്‍ റീജിയണ്‍ സെക്രട്ടറി രാജേഷ് മാത്യു നന്ദി പറഞ്ഞു