Sunday, December 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsന്യൂസീലൻഡിലെ മലയാളി സമൂഹത്തിനു പുതുവത്സര സമ്മാനമായി സ്റ്റീഫൻ ദേവസിയുടെ 'സംഗീതരാവ്'

ന്യൂസീലൻഡിലെ മലയാളി സമൂഹത്തിനു പുതുവത്സര സമ്മാനമായി സ്റ്റീഫൻ ദേവസിയുടെ ‘സംഗീതരാവ്’

ഓക്‌ലൻഡ്‌ : സംഗീതജ്ഞൻ സ്റ്റീഫൻ ദേവസി ന്യൂസിലാന്റ് പര്യടനത്തിനൊരുങ്ങുന്നു . വരുന്ന ജനുവരി രണ്ടാം വാരമാണ് ,താരം ന്യൂസീലൻഡിലെ വിവിധ നഗരങ്ങളിലെ മൂന്ന് വേദികളെ ഇളക്കിമറിക്കാനെത്തുന്നത്. ന്യൂസീലൻഡിലെ പ്രമുഖ ഫൈനാൻഷ്യൽ അഡ്വൈസറായ കൃപാ ഫൈനാൻഷ്യൽ സൊലൂഷ്യൻസാണ് പരിപാടിയുടെ മുഖ്യ സ്പോൺസർ. തങ്ങളുടെ ബിസിനസ്സിന്റെ ബഹുഭൂരിപക്ഷം വരിക്കാരും ന്യൂസീലൻഡിലെ മലയാളി സമൂഹമാണ്, അതിനാൽ നമ്മുടെ മലയാളി സമൂഹത്തിനു ഒരു പുതുവത്സര സമ്മാനമായി ഈ പരിപാടി എത്തിക്കാൻ സാധിച്ചതിൽ തനിക്കതിയായ സന്തോഷമുണ്ടെന്ന് കൃപാ ഫൈനാൻഷ്യൽ സൊലൂഷ്യൻസ് ഡയറക്റ്റർ സിമി സേതു പറഞ്ഞു.

ഫാൻഗെരെ , വെല്ലിങ്ടൻ, ഓക്‌ലാന്റ് എന്നീ വേദികളിലാണ് സംഗീത നിശ സംഘടിപ്പിക്കുന്നത്. ” അങ്ങേയറ്റം ആവേശത്തോടെയാണ് ന്യൂസീലൻഡ് മലയാളികൾ സ്റ്റീഫൻ ദേവസ്സിയുടെ പരിപാടിക്കായ്‌ കാത്തിരിക്കുന്നത്. കുറ്റമറ്റ രീതിയിൽ ഈ സംഗീത സംഗമം പൂർത്തിയാക്കുന്നതിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി പരിപാടിയുടെ മുഖ്യ സംഘാടകൻ റബിൻ രഞ്ജി അറിയിച്ചു 

സ്റ്റീഫൻ ദേവസിയുടെ സംഗീത നിശ ഇത്തവണത്തെ ക്രിസ്മസ് – ന്യൂ ഇയർ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുമെന്നു ഓക്‌ലൻഡ് മലയാളി സമാജം പ്രസിഡന്റ് റോബിൻ കെ ബാബു അഭിപ്രായപ്പെട്ടു . ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള പ്രവാസി മലയാളികളുടെ ഓട്ടപാച്ചിലിനിടയിൽ , എല്ലാ തിരുക്കുകളും മറന്നു കുടുബസമേതം ഉല്ലസിക്കാനുള്ള ഒരു വേദിയാണ് ഈ സംഗീതരാവെന്നു റോബിൻ കൂട്ടിച്ചേർത്തു. വരുന്ന ജനുവരി 12ന് ഫാൻഗെരെ ,13ന്  വെല്ലിംഗ്ടൺ , 14ന് ഓക്‌ലാന്റ് എന്നിങ്ങനെയാണ് വിവിധ സ്ഥലങ്ങളിൽ സംഗീത വേദികൾ ക്രമീകരിച്ചിരിക്കുന്നത് .പരിപാടിയിൽ പങ്കെടുക്കുന്നതിനായുള്ള ടിക്കറ്റ് നിരക്കുകളുടെയും മറ്റു വിശദ വിവരങ്ങളും ഉടൻ പുറത്തുവിടുമെന്ന് സംഘാടകർ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments