കോഴിക്കോട്: ലോ കോളജിൽ കെഎസ്‌യു പ്രവർത്തകനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മർദ്ദിച്ചു. രണ്ടാം വർഷ വിദ്യാർഥി സഞജയ് ജസ്റ്റിനെയാണ് സംഘം ചേർന്ന് മർദ്ദിച്ചത്.
കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ചതിൻ്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന്കെഎസ്‌യു ആരോപിച്ചു. രാവിലെ സഞജയ്നെ ക്ലാസിൽ നിന്ന് വിളിച്ചിറക്കിയ ശേഷം എസ്എഫ്ഐ പ്രവർത്തകർ വളഞ്ഞിട്ട് മർദിക്കുകയായിരുന്നു. ഓടിയെത്തിയ കെഎസ് യു. പ്രവർത്തകരാണ് സഞജയ്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
23 വർഷത്തിന് ശേഷം ലോ കോളജിൽ ജനറൽ ക്യാപ്റ്റൻ സ്ഥാനത്തേക്ക് കെഎസ്‌യു സ്ഥാനാർഥി വിജയിച്ചിരുന്നു. ഇതിന് ശേഷം കെഎസ്‌യു പ്രവർത്തകരെ എസ് എഫ് ഐ പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നത് പതിവാണെന്നും ആരോപണമുണ്ട്.