കോട്ടയം: നവ കേരളം ഭവന രഹിതര്‍ ഇല്ലാത്തതെന്ന് മന്ത്രി പി പ്രസാദ്. സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ നില്‍ക്കുമ്പോഴും ലൈഫ് പദ്ധതി മുടങ്ങി പോകരുതെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ടായിരുന്നുവെന്ന് പി പ്രസാദ് പറഞ്ഞു. ആകെയുള്ള 4 ലക്ഷത്തില്‍ 72,000 രൂപ നല്‍കിയിട്ട് നിങ്ങള്‍ ഈ വീടിന് കേന്ദ്രത്തിന്റെ പേരും പ്രധാനമന്ത്രിയുടെ ഫോട്ടോയും വെക്കണം എന്നു പറഞ്ഞാണ് നോട്ടീസ് ലഭിച്ചത്. ദാനം കൊടുക്കുന്നതല്ല വീട്. കേരളം എല്‍ഡിഎഫിന്റെ പേര് വെക്കാനോ പിണറായി വിജയന്റെ പേര് വെക്കാനോ പറഞ്ഞിട്ടില്ലെന്നും പി പ്രസാദ് പറഞ്ഞു.
‘നരേന്ദ്രമോദിയുടേതല്ല ഒരു പൊന്നുതമ്പുരാന്റേയും ഫോട്ടോ വെക്കാന്‍ അനുവദിക്കില്ല. പാവപ്പെട്ടവന്റെ ആത്മാഭിമാനത്തിന് മേല്‍ ചാപ്പകുത്താന്‍ അനുവദിക്കില്ല. ഇങ്ങനെ മാത്രമേ നവ കേരളം സൃഷ്ടിക്കാനാവു.’ കാഞ്ഞിരപ്പള്ളിയില്‍ നവകേരള സദസ്സ് വേദിയില്‍ പ്രസംഗിക്കവേയാണ് മന്ത്രിയുടെ പ്രതികരണം.