തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനുമെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. ആലപ്പുഴ തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം ചെയ്യാനുള്ള അനുമതി സിഎംആർഎൽ കമ്പനിക്ക് സർക്കാർ നൽകിയെന്നും സി.എം.ആർ.എൽ കമ്പനി വീണയ്ക്ക് നൽകിയ 1.72 കോടി രൂപയുടെ മാസപ്പടിക്ക് പകരമാണിതെന്നുമാണ് കുഴൽനാടന്റെ ആരോപണം. പരാതിയുമായി കോടതിയിൽ പോകുമെന്നും കുഴൽനാടൻ വ്യക്തമാക്കി….
സി.എം.ആർ.എൽ കമ്പനി വീണാ വിജയന്റെ എക്‌സാലോജിക് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന് നൽകിയ മാസപ്പടി എന്ത് സേവനത്തിന് വേണ്ടിയായിരുന്നു എന്ന ചോദ്യത്തിന്റെ ഉത്തരമാണ് താൻ നൽകാൻ പോകുന്നതെന്ന് പറഞ്ഞാണ് മാത്യു ആരോപണമുന്നയിച്ചത്.. സഹായത്തിനായി ഗ്രാഫിക് പ്രസന്റേഷനുമുണ്ടായിരുന്നു. 90 കോടി രൂപ ഇതുവരെ വിവിധ ആളുകൾക്കായി സി.എം.ആർ.എൽ കമ്പനി നൽകിയെന്നും ഇതിൽ ഭൂരിഭാഗവും നൽകിയത് പിണറായി വിജയനാണെന്നും അദ്ദേഹം ആരോപിച്ചു.