ദില്ലി : ഇന്ത്യയുടെ റിപ്പബ്ളിക് ദിനത്തിൽ അതിഥിയായി ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ എത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം ഇമ്മാനുവൽ മാക്രോൺ സ്വീകരിച്ചു. ക്ഷണത്തിന് പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് ഇമ്മാനുവേൽ മക്രോൺ സമൂഹ മാധ്യമമായ എക്സിൽ കുറിപ്പിട്ടു.
റിപ്പബ്ലിക് ദിനത്തിന് മുഖ്യാതിഥിയായി തന്നെ ക്ഷണിച്ചതിൽ നന്ദിയെന്ന് പ്രധാനമന്ത്രിയെ പ്രിയ സുഹൃത്തെന്ന് അഭിസംബോധന ചെയ്താണ് ഇമ്മാനുവേൽ മക്രോൺ എക്സിൽ എഴുതിയത്. ഇന്ത്യയിലെത്തി ആഘോഷത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. റിപ്പബ്ലിക് ദിനത്തിൽ അതിഥിയായി ആദ്യം ജോ ബൈഡൻ അടക്കം ക്വാഡ് കൂട്ടായ്മയുടെ നേതാക്കളെയാണ് ക്ഷണിച്ചത്. എന്നാൽ ഇവർ അസൗകര്യം അറിയിച്ചിരുന്നു.
ഇത് അഞ്ചാം തവണയാണ് ഫ്രഞ്ച് പ്രസിഡൻറ് റിപ്പബ്ളിക് ദിനത്തിൽ അതിഥിയാകുന്നത്. ഫ്രാൻസിൽ നിന്ന് 52000 കോടി രൂപ മുടക്കി 26 റഫാൽ വിമാനങ്ങൾ കൂടി വാങ്ങാൻ അടുത്തിടെ കേന്ദ്രം തീരുമാനിച്ചിരുന്നു.