Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപാക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ആദ്യ ഹിന്ദു വനിത

പാക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ആദ്യ ഹിന്ദു വനിത

പെഷാവാര്‍: പാക്കിസ്ഥാന്റെ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആദ്യ ഹിന്ദുവനിതയായി ഡോ. സവീര പ്രകാശ്. പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ബ്യൂണറിലെ വനിതാ വിഭാഗത്തിന്റെ ജനറല്‍ സെക്രട്ടറിയാണ് സവീര. സവീര വെള്ളിയാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.

ബ്യൂണര്‍ ജില്ലയിലെ പികെ-25 സീറ്റില്‍ മത്സരിക്കാനാണ് സവീര ഒരുങ്ങുന്നത്. പാര്‍ട്ടി നേതാവ് റുബീന ഖാലിദ് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് 25കാരിയായ സവീര പറഞ്ഞു.

സവീരയുടെ പിതാവ് ഓം പ്രകാശം കഴിഞ്ഞ 35 വര്‍ഷമായി പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനാണ്. ഫെബ്രുവരിയില്‍ നടക്കുന്ന പാക്കിസ്ഥാന്‍ പൊതു തെരഞ്ഞെടുപ്പില്‍ സ്ത്രീസാനിധ്യം കുറഞ്ഞതോടെ അഞ്ച് ശതമാനം സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കണമെന്നാണ് തെരഞ്ഞെടുപ്പു കമ്മിഷന്‍ നിര്‍ദേശം നല്‍കിയത്. പതിനാറാം ദേശീയ അസംബ്ലിയിലെ അംഗങ്ങളെ തെരഞ്ഞെടുക്കാന്‍ ഫെബ്രുവരി എട്ടിനാണ് പാകിസ്താനില്‍ തെരഞ്ഞെടുപ്പ് നടക്കുക.

2022ല്‍ അബോട്ടാബാദ് ഇന്റര്‍നാഷണല്‍ മെഡിക്കല്‍ കോളജില്‍ നിന്നും ബിരുദം നേടിയ ഡോ. സവീര പ്രകാശ് സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാനും അവര്‍ക്ക് സുരക്ഷിതമായ അന്തരീക്ഷത്തിനുമായി പോരാടാനുമാണ് ആഗ്രഹിക്കുന്നത്. താന്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ വികസന മേഖലയിലെ സ്ത്രീകളോടുള്ള അവഗണനയ്ക്കും അടിച്ചമര്‍ത്തലിനും പരിഹാരം കാണുമെന്നും അവര്‍ പറഞ്ഞു.

മനുഷ്യരാശിയെ സേവിക്കാനുള്ള ആഗ്രഹം തന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണന്നും സര്‍ക്കാര്‍ ആശുപത്രികളിലെ മോശം മാനേജ്‌മെന്റിന്റേയും നിസ്സഹായാവസ്ഥയുടേയും നേരിട്ടുള്ള അനുഭവങ്ങള്‍ക്ക് ശേഷമാണ് താന്‍ നിയമസഭാംഗമാകാന്‍ തീരുമാനിച്ചതെന്നും സവീര പറഞ്ഞു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments