Saturday, January 18, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഐ.എസ്.എം സംസ്ഥാന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

ഐ.എസ്.എം സംസ്ഥാന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

കൊ​ച്ചി: ഫ​ല​സ്തീ​ൻ ജ​ന​ത​യു​ടെ അ​സ്ഥി​ത്വം ചോ​ദ്യം​ചെ​യ്യ​പ്പെ​ടു​ന്ന​ത് ക​ടു​ത്ത അ​നീ​തി​യാ​ണെ​ന്ന് ഫ​ല​സ്തീ​ൻ അം​ബാ​സ​ഡ​ർ അ​ദ്നാ​ൻ അ​ബു​ൽ ഹൈ​ജ. ഇ​തി​നെ​തി​രെ​യാ​ണ് അ​ന്താ​രാ​ഷ്ട്ര ജ​ന​ത നി​ല​കൊ​ള്ളു​ന്ന​ത്. ‘നേ​രാ​ണ് നി​ല​പാ​ട്’​എ​ന്ന പ്ര​മേ​യ​ത്തി​ൽ കേ​ര​ള ന​ദ്​​വ​ത്തു​ൽ മു​ജാ​ഹി​ദീ​ൻ യു​വ​ഘ​ട​ക​മാ​യ ഐ.​എ​സ്.​എ​മ്മി​ന്‍റെ സം​സ്ഥാ​ന സ​മ്മേ​ള​നം എ​റ​ണാ​കു​ളം ക​ലൂ​ർ അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ന്ത്യ​യും കേ​ര​ള​വും എ​ന്നും ത​ങ്ങ​ളോ​ടൊ​പ്പ​മു​ണ്ട്. ഫ​ല​സ്തീ​നി​ലെ ച​രി​ത്രം ഒ​ക്ടോ​ബ​ർ ഏ​ഴി​ന​ല്ല ആ​രം​ഭി​ച്ച​ത്. അ​ത് ഏ​ഴ​ര പ​തി​റ്റാ​ണ്ടാ​യി​ട്ടു​ള്ള​താ​ണ്. ജ​നി​ച്ച നാ​ട്ടി​ൽ ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്കാ​തെ അ​ധി​നി​വേ​ശം ന​ട​ത്തു​ന്ന ഇ​സ്രാ​യേ​ലി​നെ​തി​രാ​യ ചെ​റു​ത്തു​നി​ൽ​പാ​ണ് ഫ​ല​സ്തീ​നി​ക​ളു​ടേ​ത്. 120 ഇ​സ്രാ​യേ​ലി​ക​ളെ ബ​ന്ധി​ക​ളാ​ക്കി​യെ​ന്നാ​ണ് ലോ​ക​ത്ത് മാ​ധ്യ​മ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. എ​ന്നാ​ൽ, അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​യി അ​യ്യാ​യി​ര​ത്തോ​ളം ഫ​ല​സ്തീ​നി​ക​ളെ ഇ​സ്രാ​യേ​ലി​ൽ ബ​ന്ദി​ക​ളാ​ക്കി​യ​ത് ആ​രും പ​റ​യു​ന്നി​ല്ല. ആ‍യി​ര​ങ്ങ​ളെ അ​വ​ർ വ​ധി​ച്ചു.

ഗ​സ്സ​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് പു​റ​ത്തു​പോ​കാ​നാ​കാ​ത്ത​വി​ധം ഉ​പ​രോ​ധ​മേ​ർ​പ്പെ​ടു​ത്തു​ന്നു. ഖു​ദ്സും ജ​റു​സ​ലേ​മും മു​സ്​​ലിം​ക​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം പ്ര​ധാ​ന​പ്പെ​ട്ട​യി​ട​ങ്ങ​ളാ​ണ്. മു​സ്​​ലിം​ക​ളു​ടെ​യും ക്രി​സ്ത്യാ​നി​ക​ളു​ടെ​യും ജീ​വി​ത​വും ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​മൊ​ക്കെ ചോ​ദ്യം​ചെ​യ്യ​പ്പെ​ടു​ന്നു. ഇ​വി​ടെ​യാ​ണ് അ​ന്താ​രാ​ഷ്ട്ര​സ​മൂ​ഹം പീ​ഡി​ത​ർ​ക്കൊ​പ്പം നി​ൽ​ക്ക​ണ​മെ​ന്ന് ഫ​ല​സ്തീ​നി​ൽ ജ​നി​ച്ചു​വ​ള​ർ​ന്ന താ​ൻ പ​റ​യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കെ.​എ​ൻ.​എം സം​സ്ഥാ​ന വൈ​സ്​ പ്ര​സി​ഡ​ന്‍റ്​ ഡോ. ​ഹു​സൈ​ൻ മ​ട​വൂ​ർ പ്ര​സം​ഗം പ​രി​ഭാ​ഷ​പ്പെ​ടു​ത്തി. നൂ​റ്റാ​ണ്ടു​ക​ളു​ടെ പാ​ര​മ്പ​ര്യ​മു​ള്ള ഇ​ന്ത്യ​ൻ ബ​ഹു​സ്വ​ര​ത​യു​ടെ​യും സ​ഹ​വ​ർ​ത്തി​ത്വ​ത്തി​ന്റെ​യും ബാ​ല​പാ​ഠ​ങ്ങ​ൾ സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പു​തി​യ ത​ല​മു​റ​യി​ൽ മാ​ന​വി​ക മൂ​ല്യ​ങ്ങ​ളും മ​നു​ഷ്യ​സൗ​ഹാ​ർ​ദ​വും വ​ള​ർ​ത്തി​യെ​ടു​ക്ക​ണ​മെ​ന്ന് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു

സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ റ​ഷീ​ദ് ഉ​സ്മാ​ൻ സേ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​ജെ. വി​നോ​ദ് എം.​എ​ൽ.​എ, കൊ​ച്ചി മേ​യ​ർ എം. ​ അ​നി​ൽ​കു​മാ​ർ, കേ​ര​ള വ​ഖ​ഫ് ബോ​ർ​ഡ് ചെ​യ​ർ​മാ​ർ അ​ഡ്വ. എം.​കെ. സ​ക്കീ​ർ, കെ.​എ​ൻ.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി പാ​ല​ത്ത് അ​ബ്ദു​റ​ഹ് മാ​ൻ മ​ദ​നി, എം.​എ​സ്.​എം സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് അ​മീ​ൻ അ​സ് ല​ഹ്, അ​ബ്ദു​ൽ വ​ഹാ​ബ് സ്വ​ലാ​ഹി, ശി​ഹാ​ബ് തൊ​ടു​പു​ഴ, അ​ൻ​ഫ​സ് ന​ന്മ​ണ്ട എ​ന്നി​വ​ർ സം​സാ​രി​ച്ചു.

മേ​യ​ർ, എം.​എ​ൽ.​എ എ​ന്നി​വ​രെ ഫ​ല​സ്തീ​ൻ അം​ബാ​സ​ഡ​ർ ഷാ​ള​ണി​യി​ച്ച് ആ​ദ​രി​ച്ചു. സു​വ​നീ​ർ പ്ര​കാ​ശ​നം ഹം​സ പ​റ​ക്കാ​ടി​ന് ന​ൽ​കി ടി.​പി.​എം. ഇ​ബ്രാ​ഹിം ഖാ​ൻ നി​ർ​വ​ഹി​ച്ചു.ഫാ​മി​ലി സ​മ്മി​റ്റി​ൽ കെ.​എ​ൻ.​എം വൈ​സ് പ്ര​സി​ഡ​ൻ​റ് എ​ച്ച്.​ഇ. മു​ഹ​മ്മ​ദ് ബാ​ബു സേ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ലി ശാ​ക്കി​ർ മു​ണ്ടേ​രി, അം​ജ​ദ് അ​ൻ​സാ​രി, ഹാ​ഫി​ദു​ർ റ​ഹ് മാ​ൻ പു​ത്തൂ​ർ, ജാ​സി​ർ ര​ണ്ട​ത്താ​ണി, ശം​സീ​ർ കൈ​തേ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു. സമാപന ദിനമായ ഞായറാഴ്ച 18 സെഷനുകളിൽ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും. ഓൾ ഇന്ത്യ അഹ്‌ലെ ഹദീസ് സെക്രട്ടറി മൗലാനാ ശമീം അഖ്തർ നദ് വി ഉദ്ഘാടനം ചെയ്യും.

വിവിധ സെഷനുകളിലായി സൗദി എംബസി അറ്റാഷെ ശൈഖ് ബദർ നാസിർ അൽ അനസി, മന്ത്രി പി. രാജീവ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എൻ.എം പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി, വി.കെ. സക്കരിയ്യ, സി.ആർ. മഹേഷ് എം.എൽ.എ എന്നിവർ സംബന്ധിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com