Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇൻഡ്യ സഖ്യം വിടുമോയെന്ന അഭ്യൂഹങ്ങൾക്കിടെ പ്രതികരിച്ച് കോൺ​ഗ്രസ് ദേശീയ അദ്ധ്യക്ഷൻ...

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇൻഡ്യ സഖ്യം വിടുമോയെന്ന അഭ്യൂഹങ്ങൾക്കിടെ പ്രതികരിച്ച് കോൺ​ഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ

ബെം​ഗളൂരു: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇൻഡ്യ സഖ്യം വിടുമോയെന്ന അഭ്യൂഹങ്ങൾക്കിടെ പ്രതികരിച്ച് കോൺ​ഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ. എല്ലാവരെയും ഒരുമിപ്പിക്കാൻ പരാമാവധി ശ്രമിക്കും. ജനതാദൾ (യുണൈറ്റഡ്) സഖ്യം വിടമോ എന്ന് തനിക്ക് അറിയില്ലെന്നും മല്ലികാർ‌ജുൻ ഖാർഗെ അറിയിച്ചു.

ഇത് സംബന്ധിച്ച് നിതീഷ് കുമാറിന് കത്ത് എഴുതിയിട്ടുണ്ടെന്നും അദ്ദേഹത്തോട് സംസാരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും മല്ലികാർജുൻ ഖാർ​ഗെ വ്യക്തമാക്കി. ‘നിതീഷ് കുമാറിന്റെ മനസ്സിൽ എന്താണ് ഉളളതെന്ന് എനിക്ക് അറിയില്ല. നാളെ ഞാൻ ഡൽഹിയിലേക്ക് തിരിക്കും അപ്പോൾ എല്ലാ വിവരവും ലഭിക്കും. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് നോക്കാം,’ മല്ലികാർ‌ജുൻ ഖാർ‌​ഗെ പറഞ്ഞു.

ഇൻഡ്യ സഖ്യത്തിലെ മറ്റ് കക്ഷികളായ മമത ബാനർജിയുമായും സീതാറാം യെച്ചൂരിയുമായും സംസാരിച്ചിരുന്നു. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒന്നിച്ച് നിന്നാൽ ശക്തമായ പോരാട്ടം കാഴ്ചവെക്കാൻ സാധിക്കുമെന്ന് അവരോട് പറഞ്ഞു. ആരാണോ ഇൻഡ്യാ സഖ്യം നന്നായി പ്രവർത്തിക്കണമെന്നും ജനാധിപത്യം സംരക്ഷിക്കപ്പെടണമെന്നും ആഗ്രഹിക്കുന്നവർ അവർ തിടുക്കത്തിൽ തീരുമാനമെടുക്കില്ലെന്നും ഖാർ‌​ഗെ കൂട്ടിച്ചേർത്തു.

നിതീഷ് കുമാറിന്റെ എൻഡിഎ പ്രവേശനത്തിൽ ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. നിതീഷ് ഗവർണറുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടിയിട്ടുണ്ട്. നിതീഷ് കുമാറിന്റെ അധ്യക്ഷതയിൽ ഞായറാഴ്ച ചേരുന്ന ജെഡിയു എംഎൽഎമാരുടെയും എംപിമാരുടെയും യോഗത്തിന് പിന്നാലെ എൻഡിഎ പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. പിന്നാലെ ഗവർണറുമായി കൂടിക്കാഴ്ച നടത്തി നിതീഷ് കുമാർ രാജിക്കത്ത് കൈമാറുമെന്നാണ് സൂചന. പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഉണ്ടായേക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments