Friday, December 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപ്രണയബന്ധം അവസാനിപ്പിച്ചു: പ്രശ്നങ്ങള്‍ ഫെയ്സ്ബുക് ലൈവില്‍ പറഞ്ഞശേഷം യുവാവ് തൂങ്ങി മരിച്ചു

പ്രണയബന്ധം അവസാനിപ്പിച്ചു: പ്രശ്നങ്ങള്‍ ഫെയ്സ്ബുക് ലൈവില്‍ പറഞ്ഞശേഷം യുവാവ് തൂങ്ങി മരിച്ചു

പ്രണയബന്ധം അവസാനിപ്പിച്ചതിന് പിന്നാലെയുണ്ടായ പ്രശ്നങ്ങള്‍ ഫെയ്സ്ബുക് ലൈവില്‍ പറഞ്ഞശേഷം യുവാവ് തൂങ്ങി മരിച്ചു. മലപ്പുറം നിലമ്പൂര്‍ മുക്കട്ട അയ്യാര്‍പൊയില്‍ മുഹമ്മദ് ജാസിദാണ് ആത്മഹത്യ ചെയ്തത്.

മുഹമ്മദ് ജാസിദിന്‍റെ ഫെയ്സ് ബുക്ക് ലൈവ് കണ്ട് ആശങ്കയിലായ സുഹൃത്തുക്കള്‍ പുലര്‍ച്ചെ രണ്ടരയോടെ വീട്ടിലെത്തി കുടുംബത്തെ വിളിച്ച് ഉണര്‍ത്തി വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ നടത്തിയ തിരച്ചിലില്‍ ടെറസിന് മുകളില്‍ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ആറു മാസമായി കൊച്ചിയിലെ മൊബൈല്‍ ഷോപ്പിലെ ജീവനക്കാരനാണ് ജാസിദ്. ഈ മാസം 31ന് ജോലിക്കായി സൗദി അറേബ്യയിലേക്ക് പോവാനിരിക്കെയാണ് മരണം. പ്രണയത്തിന്‍റെ തുടര്‍ച്ചയായുണ്ടായ പ്രശ്നത്തില്‍ പൊലീസ് നിലമ്പൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ വിവരവും ഫോണിലെ വിവരങ്ങള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഡിലീറ്റു ചെയ്യിപ്പിച്ചതും ഫെയ്സ്ബുക്ക് ലൈവില്‍ സൂചിപ്പിക്കുന്നുണ്ട്.  

മരണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments