കൽപ്പറ്റ: മാനന്തവാടിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ തണ്ണീർ കൊമ്പനെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ കൂട്ടിലാക്കി. എലിഫന്റ് ആംബുലൻസിൽ കയറ്റിയ ആനയെ ഇന്ന് തന്നെ ബന്ദിപ്പൂരിലേക്ക് കൊണ്ടുപോകും. ലോറിയിൽ കയറാൻ മടിച്ച കൊമ്പനെ കുംകിയാനയായ കോന്നി സുരേന്ദ്രനാണ് ലോറിയിലേക്ക് തളളി കയറ്റിയത്.
ബന്ദിപ്പൂരിലെ വനത്തിൽ ആനയെ തുറന്നുവിടും. രണ്ട് തവണയാണ് തണ്ണീർകൊമ്പന് നേര മയക്കുവെടിവെച്ചത്. ബൂസ്റ്റർ ഡോസ് നൽകുകയും ചെയ്തിരുന്നു. രണ്ടാം മയക്കുവെടിയേറ്റ ആന പത്ത് മീറ്ററോളം നടന്നു. കൊമ്പനെ പിടികൂടുന്നത് കാണാൻ വൻ ജനക്കൂട്ടമാണ് സ്ഥലത്തെത്തിയത്.