Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമുസ്‌ലിം പ്രീണനത്തെക്കുറിച്ചു പറഞ്ഞതിന്റെ പേരിൽ ഭീഷണിപ്പെടുത്താൻ നോക്കേണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ

മുസ്‌ലിം പ്രീണനത്തെക്കുറിച്ചു പറഞ്ഞതിന്റെ പേരിൽ ഭീഷണിപ്പെടുത്താൻ നോക്കേണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: ഇടതു, വലതു മുന്നണികളുടെ മുസ്‌ലിം പ്രീണനത്തെക്കുറിച്ചു പറഞ്ഞതിന്റെ പേരിൽ ഭീഷണിപ്പെടുത്താൻ നോക്കേണ്ടെന്നും തലകുനിക്കില്ലെന്നും എസ്.എൻ.ഡി.പി. യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. യോഗത്തിന്റെ മുഖപത്രമായ ‘യോഗനാദ’ത്തിലെ മുഖപ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘യാഥാർഥ്യം ഉറക്കെപ്പറഞ്ഞതിന്റെ പേരിൽ എനിക്കെതിരേ വാളെടുക്കുന്നവരോടും ഉറഞ്ഞുതുള്ളുന്നവരോടും പറയാൻ ഒന്നേയുള്ളൂ; ഇത്തരം ഭീഷണിക്കുമുന്നിൽ തലകുനിക്കാൻ മനസ്സില്ല. അത്തരം വെല്ലുവിളി നേരിടാൻ തയ്യാറാണ്. അതിനുവേണ്ടി രക്തസാക്ഷിയാകാനും മടിയില്ല’ എന്ന മുഖവുരയോടെയാണ് വെള്ളാപ്പള്ളി കാര്യങ്ങൾ വിശദീകരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments