ന്യൂഡൽഹി: രാജ്യസഭാംഗങ്ങളായി സി.പി.ഐയിലെ പി.പി. സുനീര്‍ , കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ ജോസ് കെ. മാണി, മുസ്‌ലിം ലീഗിലെ ഹാരിസ് ബീരാന്‍ എന്നിവരെ തിരഞ്ഞെടുത്തതായി ഇന്ന് പ്രഖ്യാപിക്കും. രാജ്യസഭാതിരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് മൂന്നിന് അവസാനിക്കും. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വൈകുന്നേരം അഞ്ചുമണിയോടെ പ്രഖ്യാപനമുണ്ടാകും. പത്രിക സമര്‍പ്പിക്കേണ്ട അവസാനദിവസമായ പതിമൂന്നിന് നാലുപേര്‍ പത്രികസമര്‍പ്പിച്ചെങ്കിലും ഒരാളുടെ പത്രിക സൂക്ഷ്മപരിശോധനയില്‍ തള്ളി. എല്ലാ തിരഞ്ഞെടുപ്പുകളിലും സ്വതന്ത്രസ്ഥാനാര്‍ഥിയായി മല്‍സരിക്കാനിറങ്ങുന്ന തമിഴ്നാട്ടുകാരനായ കെ.പത്മരാജന്റെ പത്രികയാണ് തള്ളിയത്. ഇതോടെ വോട്ടെടുപ്പ് ഒഴിവായി. ഒഴിവുവന്ന മൂന്ന് സീറ്റുകളിലേക്ക് നിയമസഭയിലെ അംഗബലം അനുസരിച്ച് എല്‍.ഡി.എഫില്‍ നിന്ന് രണ്ടുപേര്‍ക്കും യു.ഡി.എഫില്‍ നിന്ന് ഒരാള്‍ക്കും ജയിക്കാം
രാജ്യസഭാ എം.പിമാരെ ഇന്ന് പ്രഖ്യാപിക്കും
RELATED ARTICLES



