ഗാന്ധിയൻ തത്വസംഹിതകളോട് ആഭിമുഖ്യം പുലർത്തി നിർമ്മാണ പ്രവർത്തനങ്ങളിൽ ഇടപെട്ട് ജീവകാരുണ്യ/ സാമൂഹിക/ കലാ-കായിക/ സാഹിത്യ- സാംസ്‌കാരിക മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള വ്യക്തികളെയും സംഘടനകളെയും അവരുടെ കഴിവുകൾ പരിഗണിച്ച് ദിസ്-എബിലിറ്റി മിഷൻ കേരള സംസ്ഥാന തലത്തിൽ “ടിഎംകെ ഗാന്ധി പീസ് പുരസ്‌കാരം” നൽകി ആദരിക്കുന്നു.
സംസ്ഥാനതല പുരസ്കാരത്തിന് അംഗപരിമിതർ, അവരുടെ മാതാപിതാക്കൾ, സഹകാരികൾ, സംഘടനാ നേതാക്കൾ, ജീവകാരുണ്യ പ്രവർത്തകർ, പ്രൊഫഷണലുകൾ, ബിസിനസുകാർ, സന്നദ്ധ സേവകർ തുടങ്ങി വിവിധ മേഖലകളിൽ* *വ്യക്തിത്വം തെളിയിച്ചിട്ടുള്ളവർക്ക് ഈ അവാർഡിന് അപേക്ഷിക്കാവുന്നതാണ്.
അപേക്ഷകർ താഴെക്കാണുന്ന വാട്സ്ആപ്പ് നമ്പറിൽ അവരുടെ രേഖകൾ— അപേക്ഷ, വ്യക്തിസംഗ്രഹം, ഫോട്ടോ, ബന്ധപ്പെടേണ്ട വിലാസം, ഫോൺ നമ്പർ, ഈമെയിൽ എന്നിവ ജൂലൈ 20ന് മുമ്പായി അയച്ചു തരേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്നവർ ഹാർഡ് കോപ്പി നേരിട്ട് സമർപ്പിക്കേണ്ടതുമാണ്.+91 94952 21985, +91 9495 5494 50 നമ്പറുകളിൽ ഒന്നിൽ വിളിച്ചു ബന്ധപ്പെടേണ്ടതാണ്.