തിരുവനന്തപുരം : വികസന വിഷയങ്ങളിൽ ബിരുദാനന്തരബിരുദ പഠനത്തിനുള്ള ജർമൻ സ്കോളർഷിപ് തിരുവനന്തപുരം സ്വദേശി എലിസബത്ത് ആൻ തോമസിന്.
ഡവലപ്മെന്റ് റിലേറ്റഡ് പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സസ് പദ്ധതിക്കു കീഴിൽ ജർമൻ അക്കാദമിക് എക്സ്ചേഞ്ച് സർവീസ് നൽകുന്ന സ്കോളർഷിപ്പാണിത് (50 ലക്ഷം രൂപ). ജർമനിയിലെ ഫ്രൈബുർഗ് സർവകലാശാലയിൽ ഉന്നതപഠനത്തിനും പരിശീലനത്തിനുമുള്ള അവസരമാണു ലഭിക്കുക. തോമസ് ജോർജ് പൊട്ടംകുളത്തിന്റെയും ടെസി തോമസ് കോയിത്തറയുടെയും മകളാണ്.