Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഹേമ കമ്മിറ്റി റിപ്പോർ‌ട്ട് സർക്കാർ പൂഴ്ത്തിവെച്ചത് ക്രിമിനൽ കുറ്റമെന്ന് എം എം ഹസൻ

ഹേമ കമ്മിറ്റി റിപ്പോർ‌ട്ട് സർക്കാർ പൂഴ്ത്തിവെച്ചത് ക്രിമിനൽ കുറ്റമെന്ന് എം എം ഹസൻ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർ‌ട്ട് സർക്കാർ പൂഴ്ത്തിവെച്ചത് ക്രിമിനൽ കുറ്റമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ. ലൈംഗിക ചൂഷണത്തിനെതിരെ നടപടിയെടുക്കാൻ എന്തിനാണ് വൈകുന്നതെന്നും വിഷയത്തിൽ അന്വേഷണം നടത്താൻ വനിത ഐപിഎസ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയമിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന വിവേചനങ്ങൾ സംബന്ധിച്ച് വിശദമായി പഠിച്ച് തയ്യാറാക്കിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് 2019 ഡിസംബർ 31നായിരുന്നു സർക്കാരിന് കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നൽകിയ റിപ്പോർട്ടിൽ 300 പേജുകളാണുള്ളത്. ഡബ്ല്യുസിസി ഉൾപ്പെടെ പലവട്ടം ആവശ്യപ്പെട്ടിട്ടും റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയ്യാറായിരുന്നില്ല. ഒടുവിൽ വിവരാവകാശ കമ്മീഷന്റെ ഇടപെടലിന് പിന്നാലെയാണ് റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തീരുമാനിച്ചത്.

ഗ്രാമീൺ ബാങ്ക്, മുല്ലപ്പെരിയാർ വിഷയങ്ങളിലും എം എം ഹസൻ സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചു. മുല്ലപ്പെരിയാറിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കണം‌. സംസ്ഥാനവും കേന്ദ്രവും സംയുക്തമായി അടിയന്തര നടപടികൾ സ്വീകരിക്കണം. ഈ വർഷം അവസാനം യുഡിഎഫിന്റെ ഡിസാസ്റ്റർ മാനേജ്മെന്റ് കോൺക്ലേവ് നടത്തുമെന്നും പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് യുഡിഎഫിൻ്റെ പൂർണ പിന്തുണയുണ്ടാകും. സിഎംഡിആർ എഫിലേക്ക് ലഭിക്കുന്ന തുക വയനാടിനു വേണ്ടി മാത്രം ഉപയോഗിക്കണം. സിഎംഡിആർഎഫ് കണക്കുകൾ സുതാര്യമാക്കണമെന്നും നഷ്ടപരിഹാരം കണക്കാക്കാൻ ഒരു കമ്മീഷനെ നിയോഗിക്കണമെന്നും എം എം ഹസൻ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments