കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പൂർണ രൂപം പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതു താൽപര്യ ഹരജി. എഡിറ്റ് ചെയ്യാത്ത റിപ്പോർട്ടിന്മേലുള്ള ലൈംഗിക പീഡന പരാമർശങ്ങളിൽ ക്രിമിനൽ നടപടികൾ ആരംഭിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ടാണ് ഹരജി. ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന ഡിവിഷൻ ബഞ്ച്, ഹരജി നാളെ പരിഗണിക്കും.
അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിലെ സർക്കാർ നിലപാടിനെ വിമർശിച്ച് നടി പാർവതി തിരുവോത്ത് രംഗത്തെത്തി. ഇരകൾ പരാതി നൽകട്ടെ എന്ന നിലപാട് സർക്കാർ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ട് പുറത്തുവന്നതിനു ശേഷമുള്ള ആദ്യ അഭിമുഖത്തിൽ പാർവതി മീഡിയവണിനോട് പറഞ്ഞു. പവർഗ്രൂപ്പിലുള്ളവരുടെ പേരുകളെക്കാൾ പ്രധാനം ഇനിയുള്ള നടപടികളെന്നും പാർവതി കൂട്ടിച്ചേർത്തു.