Thursday, January 23, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഎൻ.ഡി.എ സ്ഥാനാർഥി ജി. കൃഷ്ണകുമാറിനെ തടഞ്ഞ സംഭവം: ഏഴ് എസ്.എഫ്.ഐക്കാർക്കെതിരെ കേസ്

എൻ.ഡി.എ സ്ഥാനാർഥി ജി. കൃഷ്ണകുമാറിനെ തടഞ്ഞ സംഭവം: ഏഴ് എസ്.എഫ്.ഐക്കാർക്കെതിരെ കേസ്

കൊല്ലം: ചന്ദനത്തോപ്പ് ഐ.ടി.ഐയിൽ എൻ.ഡി.എ സ്ഥാനാർഥി ജി. കൃഷ്ണകുമാറിനെ തടഞ്ഞ സംഭവത്തിൽ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. എ.ബി.വി.പിയുടെയും എൻ.ഡി.എ മണ്ഡലം കമ്മിറ്റിയുടെയും പരാതിയിൽ ഏഴു പേർക്കെതിരെയാണ് കേസെടുത്തത്.

കഴിഞ്ഞദിവസം വോട്ടഭ്യര്‍ഥിക്കുന്നതിനിടെയാണ് എസ്.എഫ്.ഐ പ്രവർത്തകർ ജി.കൃഷ്ണകുമാറിനെ തട​ഞ്ഞത്. ഇതോടെ എസ്.എഫ്.ഐ–എ.ബി.ബി.പി പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കവും കയ്യാങ്കളിയുമുണ്ടായി. പൊലീസ് സ്ഥലത്തെത്തിയാണ് പ്രശ്നം പരിഹരിച്ചത്. എസ്.എഫ്.ഐക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിനും പരാതി നൽകുമെന്ന് കൃഷ്ണകുമാർ പറഞ്ഞിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com