പത്തനംതിട്ട : വയനാടിനായി കെ.പി.സി.സി പ്രഖ്യാപിച്ച 100 വീടുകളുടെ പദ്ധതിയില്‍ പങ്കാളികളാകാന്‍ ദേശീയ അസംഘിടിത തൊഴിലാളി കോണ്‍ഗ്രസും. ഇതിന്‍റെ ഭാഗമായി ദേശീയ അസംഘിടിത തൊഴിലാളി കോണ്‍ഗ്രസ് ആറന്മുള നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ 2024 ഒക്ടോബര്‍ 2 ന് പത്തനംതിട്ടയില്‍ മലയാളത്തിന്‍റെ പ്രിയ നോവലിസ്റ്റ് വൈക്കം മുഹമ്മദ് ബഷീറിന്‍റെ “മുച്ചീട്ടുകളിക്കാരന്‍റെ മകള്‍” എന്ന നോവലിനെ ആസ്പദമാക്കി തിരുവനന്തപുരം സാഹിതി തീയേറ്റേഴ്സ് അവതരിപ്പിക്കുന്ന നാടകം നടത്തും.
നാടകത്തില്‍ നിന്ന് കിട്ടുന്ന മൊത്തം തുകയും കെ.പി.സി.സി.യുടെ വയനാട് ഫണ്ടിലേക്ക് നല്‍കുന്നതാണ്. നാടകത്തിന്‍റെ
ടിക്കറ്റ് പ്രകാശനം കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ നിര്‍വ്വഹിച്ചു.മുൻ ഡിസിസി പ്രസിഡൻ്റുമാരായ ഇബ്രാഹിംകുട്ടി കല്ലാർ, ജോസ് വള്ളൂർ,ദേശീയ അസംഘിടിത തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് നഹാസ് പത്തനംതിട്ട, ആറന്മുള നിയോജക മണ്ഡലം അഡ്വ.ലിനു മാത്യു മളേളത്ത്,ജിബിൻ ചിറക്കടവിൽ,സുനിൽ യമുന, കാർത്തിക്ക് മുരിങ്ങമംഗലം എന്നിവർ സന്നിഹിതരായിരുന്നു.