Tuesday, December 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsലണ്ടനിൽ ഗുരുവായൂരപ്പ ക്ഷേത്ര സാക്ഷാത്കാരം ലക്ഷ്യമാക്കി ഹിന്ദു ഐക്യവേദി

ലണ്ടനിൽ ഗുരുവായൂരപ്പ ക്ഷേത്ര സാക്ഷാത്കാരം ലക്ഷ്യമാക്കി ഹിന്ദു ഐക്യവേദി

ലണ്ടൻ : ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ ഈ മാസത്തെ സത്‌സംഗം മീനഭരണി മഹോത്സവം ഈ മാസം 30 ന്  ക്രോയിഡോണിലെ വെസ്റ്റ് തോൺടൺ കമ്മ്യൂണിറ്റി സെന്‍ററിൽ  വൈകിട്ട് ആറിന് നടത്തപ്പെടും. കേരളത്തിലെ ഭഗവതിക്ഷേത്രങ്ങളിൽ (ഭദ്രകാളി ക്ഷേത്രങ്ങളിൽ) വിശേഷപൂർവ്വം ആഘോഷിക്കുന്ന  ദിവസമാണ് മീനമാസത്തിലെ ഭരണി നക്ഷത്രം. മീനഭരണി സൂര്യൻ മീനം രാശിയിൽ പ്രവേശിക്കുന്ന ഈ ദിവസം കാളി അധർമത്തിന് മേൽ വിജയം നേടിയതായി ആണ് സങ്കല്പം. ഒട്ടനവധി ക്ഷേത്രങ്ങളിൽ അന്നേദിവസം ഉത്സവമായി ആഘോഷിക്കാറുണ്ട്. 

മാർച്ച് 30 ന് പതിവ് സത്സംഗവേദിയായ തോൺടൺഹീത് കമ്മ്യൂണിറ്റി സെന്‍ററിൽ വൈകിട്ട് 6ന്   ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കും. നാമജപം, ശ്രീ മുരളി അയ്യരുടെ നേതൃത്വത്തിൽ സർവ്വൈശ്വര്യ പൂജ, ദീപാരാധന, അന്നദാനം എന്നിവയാണ് ഈ മാസത്തെ സത്‌സംഗത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നവ. സർവ്വൈശ്വര്യ പൂജയ്ക്ക് പങ്കെടുക്കുവാൻ താല്പര്യപ്പെടുന്നവർ പൂജയ്ക്കാവശ്യമായ നിലവിളക്ക് കരുത്തേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു. ഗുരുവായൂരപ്പന്‍റെ ചൈതന്യം നിറഞ്ഞു നില്‍ക്കുന്ന ഈ ധന്യ മുഹൂര്‍ത്തത്തിന് സാക്ഷിയാകുവാന്‍ എല്ലാ ഭക്തജനങ്ങളായ സഹൃദയരേയും ലണ്ടന്‍ ഹിന്ദു ഐക്യവേദി സംഘാടകർ ക്ഷണിച്ചു.കൂടുതൽ വിവരങ്ങൾക്കും, സത്‌സംഗത്തിൽ പങ്കെടുക്കുന്നതിനുമായി ബന്ധപ്പെടുക: Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523 and Geetha Hari: 07789776536. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments