ബെംഗളൂരു: സ്വകാര്യ ആശുപത്രി ഐസിയുവിലുണ്ടായ തീപിടിത്തത്തിൽ മലയാളി യുവാവ് മരിച്ചു. കൊല്ലം പുനലൂർ സ്വദേശി സുജയ് പണിക്കർ(34) ആണ് മരിച്ചത്. മത്തിക്കരെ എം. എസ് രാമയ്യ മെഡിക്കൽ കോളജിൽ ഇന്ന് ഉച്ചയോടെയാണ് തീപിടിത്തം ഉണ്ടായത്.
ശ്വാസകോശ സംബന്ധമായ അസൂഖം മുലമാണ് സുജയിയെ ഐസിയുവിൽ പ്രവേശിച്ചിച്ചത്. യുവാവിനെ രക്ഷപ്പെടുത്തുന്നതിൽ ആശുപത്രിക്ക് വീഴ്ചയുണ്ടായെന്ന് ബന്ധുക്കൾ പറഞ്ഞു. തീപിടിത്തത്തിൽ അല്ല മരണം എന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു. അതേസമയം തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല