അങ്കോല: ഷിരൂരിൽ കാണാതായ അർജുനായുള്ള തിരച്ചിൽ ഇന്നും തുടരും. തിരച്ചിലിന് മേജർ ഇന്ദ്രബാലനും നേവിയുടെയും എൻഡിആർ എഫിൻ്റെയും സംഘങ്ങളും പങ്കാളികളാവും.
ഇന്നലത്തെ തിരച്ചിലിനിടെ മനുഷ്യന്‍റേതെന്ന് തോന്നിക്കുന്ന അസ്ഥി കണ്ടെത്തിയിരുന്നു. ഡ്രഡ്ജർ ഉപയോഗിച്ച് നടത്തിയ തിരിച്ചിലിലാണ് അസ്ഥിഭാഗം കണ്ടെത്തിയത്. അസ്ഥിഭാഗം ഇന്ന് ഡി എൻ എ പരിശോധനയ്ക്ക് അയക്കും. ശാസ്ത്രീയമായ പരിശോധനയിലൂടെ മാത്രമെ ഇത് ഉറപ്പിക്കാനാവൂ. ഷിരൂരിൽ അർജുൻ ഉൾപ്പെടെ മൂന്ന് പേരെയാണ് കണ്ടെത്താനുള്ളത്. ഇന്നലെ നടത്തിയ തിരച്ചിലിൽ ടാങ്കർ ലോറിയുടെ എഞ്ചിൻ്റെ ഭാഗവും ഒരു സ്കൂട്ടറും കണ്ടെത്തിയിരുന്നു. കൂടാതെ അർജുൻ്റെ ലോറിയിലുണ്ടായിരുന്ന കൂടുതൽ മരത്തടികളും കണ്ടെത്തി.