ചെവ്വാഴ്ച രാവിലെയാണ് ബോളിവുഡ‍് നടൻ ഗോവിന്ദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്വന്തം തോക്കിൽ നിന്നാണ് താരത്തിന് അബദ്ധത്തിൽ വെടിയേൽക്കുന്നത്. 9MM ബുള്ളറ്റ് ആണ് നടന്റെ കാൽമുട്ട് തുളച്ച് എല്ലിൽ തറച്ചതെന്ന് ഡോക്ടർ വ്യക്തമാക്കി. സർജറിക്ക് ശേഷം ബുള്ളറ്റ് പുറത്തെടുത്തു. ജുഹുവില ക്രിറ്റി കെയർ ആശുപത്രി ഐസിയുവിലാണ് നടൻ. 48 മണിക്കൂർ നിരീക്ഷണത്തിന് ശേഷമാകും ഗോവിന്ദയെ ഡിസ്ചാർജ് ചെയ്യുന്ന കാര്യം തീരുമാനിക്കു. അതേസമയം താരം അപകടത്തിൽ നിന്ന് തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടതെന്ന് അടുത്ത വൃത്തങ്ഹൾ പറഞ്ഞു.
വെടിയേറ്റപ്പോൾ തന്നെ നടന്റെ ശരീരത്തിൽ നിന്ന് അമിത രക്തസ്രാവം ഉണ്ടായിരുന്നു. താരം നിലവിൽ ക്ഷീണിതനാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഡോക്ടർ അഗർവാളിന്റെ നേതൃത്വത്തിലാണ് നടനെ ചികിത്സിക്കുന്നത്. ശാരീരിക അവശത മാറിയതിന് ശേഷമാകും നടനെ ഡിസ്ചാർജ് ചെയ്യുന്ന കാര്യം തീരുമാനിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.