നിലമ്പൂർ: പിവി അൻവർ എംഎൽഎക്കെതിരെ വീണ്ടും കേസ്. വാർത്താ സമ്മേളനത്തിൽ ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വിട്ടതിനാണ് കേസ്. അരീക്കോട് SOG ക്യാമ്പ് കമാൻ്റൻ്റ് നൽകിയ പരാതിയിൽ മഞ്ചേരി പൊലീസ് ആണ് കേസ് എടുത്തത്.
തനിക്കെതിരെയുള്ള കേസിൽ അൻവർ പ്രതികരിച്ചു. മിനിമം 100 കേസുകൾ വരുമെന്നു പറഞ്ഞ അൻവർ, LLB പഠിക്കാൻ ആലോചിക്കുന്നുണ്ടെന്നും സ്വന്തമായി വാദിക്കാമല്ലോ എന്നും പരിഹസിച്ചു.