തിരുവനന്തപുരം : എഡിജിപി-ആര്‍എസ്എസ് ബന്ധത്തില്‍ നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ചര്‍ച്ചയ്ക്ക് ഭരണപക്ഷം തയാറായിരിക്കുന്നത്. ഉച്ചയ്ക്ക് 12 മണി മുതൽ 2 മണിവരെയാകും അടിയന്തര പ്രമേയത്തിന്മേലുള്ള ചർച്ച. അതിനിടെ ഇന്നലെ സ്പീക്കറുടെ ഡയസിനു മുന്നില്‍ പ്രതിഷേധിക്കുകയും ബാനര്‍ ഉയര്‍ത്തുകയും ചെയ്ത സംഭവത്തില്‍ നാല് എംഎല്‍എമാരെ താക്കീത് ചെയ്തു. മാത്യു കുഴല്‍നാടന്‍, ഐ.സി.ബാലകൃഷ്ണന്‍, അന്‍വര്‍ സാദത്ത്, സജീവ് ജോസഫ് എന്നിവരെ താക്കീത് ചെയ്യുന്ന പ്രമേയം മന്ത്രി എം.ബി.രാജേഷാണ് അവതരിപ്പിച്ചത്.
എഡിജിപി-ആര്‍എസ്എസ് ബന്ധത്തില്‍ നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി
RELATED ARTICLES



