തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെൻ്റിൻ്റെ (ഒ.ഐ.ഒ.പി.) നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ ഏകദിന നിരാഹാരസമരം നടത്തി. വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ് സംസ്ഥാന പ്രസിഡൻ്റ് എൻ.എം.ഷെരീഫ് സമരം ഉദ്ഘാടനം ചെയ്തു.
സംഘാടക സ്ഥാപകൻ ബിജു എം.ജോസഫ്, വർക്കിങ് പ്രസിഡൻ്റ് എൻ. രാധാകൃഷ്ണൻ, സെക്രട്ടറി ബീന സാബു, വൈസ് പ്രസിഡന്റ് വർഗീസ്, ട്രഷറർ അശോക് കുമാർ, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ജോർജ് മാത്യു എന്നിവർ പങ്കെടുത്തു.
60 വയസ്സ് കഴിഞ്ഞ മുതിർന്ന പൗരന്മാർക്ക് പ്രതിമാസം 10,000 രൂപ പെൻഷൻ അനുവദിക്കുക, ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തുക, നിർത്തലാക്കിയ യാത്രാ സൗജന്യം പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ സമരത്തിൽ ഉന്നയിച്ചു.