ഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി പി പി മാധവൻ അന്തരിച്ചു. 71വയസായിരുന്നു. ഡൽഹിയിലെ എയിംസ് ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. അര നൂറ്റാണ്ടായി സോണിയ ഗാന്ധിക്ക് ഒപ്പമുണ്ട്. തൃശ്ശൂർ ഒല്ലൂർ പട്ടത്തുമനയ്ക്കൽ കുടുംബാംഗമാണ്. മൃതദേഹം രാത്രി പ്രത്യേക വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകും.