പത്തനംതിട്ട ജില്ലയിലെ സൈനികരുടെയും അർദ്ധ സൈനികരുടെയും വിമുക്ത ഭടൻമാരുടെയും സംഘടന ആയ ടീം പത്തനംതിട്ട സോൾജിയേഴ്‌സ് (തപസ് ) ന്റെ നേതൃത്വത്തിൽ അമൃത വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും സൗജന്യ രക്ത പരിശോധന ക്യാമ്പും നടന്നു.
VNS ആർട്സ് &സയൻസ് കോളേജ് NSS യൂണിറ്റും കാരുണ്യ ഐ ഹോസ്പിറ്റലും മെഡികെയർ ഡയഗാനോസിസ് സെന്റർ കോന്നിയും സംയുക്തമായി നടത്തിയ ക്യാമ്പിൽ നൂറിലധികം ആളുകൾ പങ്കെടുത്തു ചികിത്സ സൗകര്യം പ്രയോജനപ്പെടുത്തി.
NSS യൂണിറ്റ് പ്രോഗ്രാമിങ് ഓഫീസർ ശ്രീമതി. രേവതി ഉദ്ഘാടനം ചെയ്ത ക്യാമ്പ് തപസ് പ്രസിഡന്റ് രാജീവ് ളാക്കൂർ, തപസ് സെക്രട്ടറി കൃഷ്ണകുമാർ അടൂർ,തപസ് ഉപദേശക സമിതി അംഗം സനൂപ് കോന്നി, തപസ് ഭരണസമിതി അംഗം ഷൈജു വാഴമുട്ടം, ശ്രീ മണി പ്രമാടം,അശോക് പൂവത്തൂർ, സോണി തോമസ് കോന്നി, തപസ് രക്‌തദാന സേന അംഗം കാർത്തിക് മുരിങ്ങമംഗലം എന്നിവർ നയിച്ചു.