ആലപ്പുഴ : മകന്റെ പക്കൽനിന്നു കഞ്ചാവ് പിടികൂടിയിട്ടില്ലെന്ന് യു.പ്രതിഭ എംഎൽഎ. മകനെതിരായി വന്ന വാർത്ത നിഷ്കളങ്കമല്ലെന്നും അവർ അവകാശപ്പെട്ടു. മകന്റെ കയ്യിൽനിന്നു കഞ്ചാവ് പിടികൂടിയെന്ന് തന്നോട് പൊലീസ് പറഞ്ഞിട്ടില്ല. മകൻ ഈ നാട്ടിലെ എല്ലാവരുമായി കൂട്ടാണ്. മകന്റെ കയ്യിൽനിന്നു കഞ്ചാവ് പിടിച്ചാൽ അവന്റെ കൂടെ നിൽക്കില്ല, താൻ മാധ്യമങ്ങളോട് തുറന്നുപറയുമായിരുന്നെന്നും പ്രതിഭ പറഞ്ഞു.
ഇല്ലാത്ത വാർത്ത ആഘോഷിച്ചതിൽ അമർഷമുണ്ട്. മകന്റെ ഒപ്പമുണ്ടായിരുന്നവരുടെ കാര്യം അറിയില്ല. ആ കാര്യങ്ങൾ ബാക്കി കുട്ടികളുടെ മാതാപിതാക്കളോട് ചോദിക്കണമെന്നും പ്രതിഭ പറഞ്ഞു.