കൊച്ചി: ഗ്യാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ് എംഎൽഎയുടെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ ആരോഗ്യമന്ത്രിയുടെ നിർദേശം. ആശുപത്രി അധികൃതരുമായി സംസാരിച്ച ആരോഗ്യമന്ത്രി വിദഗ്ധ ചികിത്സ ഉറപ്പു വരുത്താനും നിർദേശം നൽകി. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുള്ള വിദഗ്ധസംഘം രാത്രി 11 മണിയോടെ ആശുപത്രിയിൽ എത്തും. മെഡിക്കൽ ബുള്ളറ്റിൻ ഉടൻ ഉണ്ടാകും.
ഗുരുതര പരിക്കുകളാണ് എംഎൽഎയ്ക്ക് ഉണ്ടായിട്ടുള്ളതെന്ന് മെഡിക്കൽ സംഘം അറിയിച്ചിരുന്നു. തലച്ചോറിനും ശ്വാസകോശത്തിനും പരിക്കുകളുണ്ടെന്നും വാരിയെല്ലിനും മുഖത്തും പരിക്കുകളുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു