തിരുവനന്തപുരം: രാജി ഉറപ്പാക്കി പി.വി അൻവർ എംഎൽഎ. നാളെ രാവിലെ സ്പീക്കറെ കാണുമെന്ന് ഫേസ്ബുക് പോസ്റ്റ് പങ്കുവെച്ചു.9 മണിക്കാണ് കൂടിക്കാഴ്ച. സ്പീക്കർക്ക് രാജികത്ത് കൈമാറും. തൃണമൂൽ കോൺഗ്രസിനോടൊപ്പം ചേർന്നു പ്രവർത്തിക്കുമെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് പി.വി അൻവറിന്റെ നീക്കം.
വളരെ പ്രധാനപ്പെട്ടൊരു വിഷയം നാളെ പ്രഖ്യാപിക്കുമെന്ന് അൻവർ ഇന്ന് വൈകുന്നേരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. മാധ്യമങ്ങൾക്കുള്ള ക്ഷണമായാണ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്. കൂടുതൽ വിശദാംശങ്ങളൊന്നും നൽകിയിരുന്നില്ല. പിന്നാലെ തന്നെ അൻവർ രാജിക്കൊരുങ്ങുകയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. അൽപ്പം മുൻപാണ് ഇക്കാര്യം സ്ഥിരീകരിച്ച് അൻവർ വീണ്ടും പോസ്റ്റ് പങ്കുവെച്ചത്