തിരുവനന്തപുരം: പി വി അൻവർ എം എൽ എ സ്ഥാനം രാജിവച്ചുകൊണ്ട് നടത്തിയ വാർത്താ സമ്മേളനത്തിലെ പ്രതികരണം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വാഗതം ചെയ്തു. യു ഡി എഫിന് നിരുപാധികമായി പിന്തുണ നൽകാറുള്ള അൻവറിന്റെ തീരുമാനം സ്വാഗതാർഹമാണ്. സ്ഥാനാർത്ഥി ആര് വേണമെന്നുള്ളത് നിശ്ചയിക്കാൻ പാർട്ടിക്ക് ഒരു സിസ്റ്റം ഉണ്ട്. പാർട്ടി എല്ലാവരും ആയി ചർച്ച ചെയ്താകും ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയെന്നും ചെന്നിത്തല വ്യക്തമാക്കി.