അഹമ്മദബാദ് : വേൾഡ് മലയാളി കൗൺസിൽ ഗുജറാത്ത് പ്രൊവിന്‍സ്‌ന്‍റെ 2025-27 കാലാവധിയിലേക്കുള്ള തിരഞ്ഞെടുപ്പ് ജനറൽ കൗൺസിൽ യോഗത്തില്‍ വെച്ച് നടന്നു. കഴിഞ്ഞ കാലയളവില്‍ നടന്ന സുസ്തര്‍ഹ്യമായ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു കൊണ്ട് പുതിയ ചെയര്‍മാനായി എ എം രാജനെയും, പ്രസിഡണ്ടായി മോഹന്‍ ബി നായരെയും, ജനറല്‍ സെക്രെട്ടറി ആയി ഡോ. ഇ. കെ ദാമോദരനെയും, ട്രഷറർ ആയി രാജന്‍ നായരെയും തിരഞ്ഞെടുത്തു.
കൂടാതെ വൈസ് ചെയര്‍മാന്‍മാരായി ദേവരാജ്, ഡോ മേബില്‍ തോമസ്, വൈസ് പ്രസിഡന്‍റമാരായി എം കെ സി പിള്ള, പ്രേമചന്ദ്രന്‍ എന്നിവരെയും ജോയിന്‍റ് സെക്രെട്ടറിമാരായി ടി എന്‍ കെ നായരെയും, ജോയിന്‍റ ട്രെഷററായി അനൂപ്പ് കുമാറിനെയും തിരഞ്ഞെടുത്തു.



