Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsലാന്‍ഡിങിനിടെ വിമാനത്തിന്റെ പിന്‍ഭാഗം റണ്‍വേയില്‍ തട്ടി

ലാന്‍ഡിങിനിടെ വിമാനത്തിന്റെ പിന്‍ഭാഗം റണ്‍വേയില്‍ തട്ടി

ചെന്നൈ: ലാന്‍ഡിങിനിടെ വിമാനത്തിന്റെ പിന്‍ഭാഗം റണ്‍വേയില്‍ തട്ടി. മാര്‍ച്ച് എട്ടിന് ചെന്നൈ വിമാനത്താവളത്തിലാണ് സംഭവം. ഇന്‍ഡിഗോ എയര്‍ബസ് എ321 ന്റെ പിന്‍ഭാഗമാണ് റണ്‍വേയില്‍ തട്ടിയത് (ടെയ്ല്‍ സ്‌ട്രൈക്ക് ). സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. നിലത്തിറങ്ങിയ വിമാനം ആവശ്യമായ അറ്റകുറ്റപ്പണികള്‍ക്കും സുരക്ഷാ പരിശോധനകള്‍ക്കും ശേഷം സേവനം പുനരാരംഭിക്കുമെന്ന് ഇന്‍ഡിഗോ അറിയിച്ചു.

സംഭവത്തില്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ (ഡിജിസിഎ) അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച കമ്പനി യാത്രക്കാരുടെയും ജീവനക്കാരുടേയും വിമാനത്തിന്റേയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങളിലാണ് തങ്ങള്‍ പ്രവര്‍ത്തിച്ച് വരുന്നതെന്നും പറയുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments