കേരളാ കൗൺസിൽ ഓഫ് ചർച്ച്സ്, കറൻ്റ് അഫേഴ്സ് കമ്മീഷൻ്റെ നേതൃത്വത്തിലും തണ്ണിത്തോട് സോണിൻ്റെ സഹകരണത്തിലും വന്യജീവികളുടെ ആക്രമണത്തിൽ നിന്ന് മനുഷ്യൻ്റെ ജീവനും സ്വത്തും സംരക്ഷിക്കുക, വനനിയമങ്ങൾ കാലോചിതമായി പരിഷ്കരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് 2024 ഏപ്രിൽ 11 ന് രാവിലെ 9 മുതൽ വൈകിട്ട് 4 വരെ
തണ്ണിത്തോട് ജംഗ്ഷനിൽ ഏകദിന ഉപവാസം സംഘടിപ്പിക്കുന്നു.
കെ.സി.സി പ്രസിഡൻ്റ് അഭി. അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയിൽ മലങ്കര കത്തോലിക്കാ സഭാ പത്തനംതിട്ട രൂപതാധിപൻ അഭി. ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്താ ഏകദിന ഉപവാസം ഉദ്ഘടാനം ചെയ്യും.
കെ.സി.സി മുൻ പ്രസിഡൻ്റ് അഭി. ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ, മാർത്തോമ്മാ സഭാ അടൂർ ഭദ്രാസനാധിപൻ അഭി. മാത്യൂസ് മാർ സെറാഫീം എപ്പിസ്കോപ്പാ, മലങ്കര സഭാ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ , കെ.സി.സി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.
അഭി. കുറിയാക്കോസ് മാർ ക്ലിമ്മീസ് വലിയ മെത്രാപ്പോലീത്താ
സമാപന സന്ദേശം നൽകും. ബിലിവേഴ്സ് ഈസ്റ്റൻ ചർച്ച് ബിഷപ്പ് അഭി. മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്കോപ്പാ മുഖ്യ പ്രഭാഷണം നിർവ്വഹിക്കും. വിവിധ സഭകളിലെ ബഹുമാനപ്പെട്ട വൈദീകർ, കെ സി സി ഭാരവഹികൾ ,പ്രദേശ വാസികൾ മുതലായവർ ഉപവാസത്തിൽ പങ്കെടുക്കുo.
എല്ലാം ദൃശ്യ മാധ്യമ സുഹൃത്തുകളെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു കൂടുതൽ വിവരങ്ങൾക്ക് തഴെ കാണുന്ന നമ്പറുകളിൽ വിളിക്കാവുന്നതാണ്,
വിശ്വാസപൂർവ്വം
ജോജി പി. തോമസ്
ചെയർമാൻ,
കെ.സി.സി കറൻ്റ് അഫേഴ്സ് കമ്മീഷൻ
+919447347647
നിതിൻ മണക്കാട്ടുമണ്ണിൽ
പ്രോഗ്രാം കോ ഓർഡിനേറ്റർ
+918089130317
അനീഷ് തോമസ്
തണ്ണിത്തോട്
സോൺ സെക്രട്ടറി
9846441828