തൃശൂർ : കേരളത്തിലെ ഏറ്റവും മികച്ച വില്ലേജ് ഓഫീസർ ആയി തിരഞ്ഞെടുകപ്പെട്ട ഒല്ലൂർ വില്ലേജ് ഓഫീസർ അരുൺ കുമാറിന് സബർമതി ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. സ്വീകരണ സമ്മേളണം കോ ഓപ്പറേറ്റീവ് ഹോസ്പിറ്റൽ പ്രസിഡന്റ് ടി.കെ. പൊറിഞ്ചു ഉത്ഘാടനം ചെയ്തു, ഇൻകാസ്- ഒ ഐ സി സി തൃശൂർ ജില്ലാ ഗ്ലോബൽ ചെയർമാൻ എൻ. പി രാമചന്ദ്രൻ മൊമെന്റോ കൈമാറി. ട്രസ്റ്റ് ചെയർമാൻ ജോസ് പറമ്പൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കൃഷി ഓഫീസർ രവീന്ദ്രൻ, ശശി പോട്ടയിൽ, വിൽസൺ പള്ളിപ്പുറം, ടിറ്റോ ആന്റണി, രജീഷ് ജോണി, ശോഭന, വത്സ ജോസ്, റെനി, ജോൺസൻ കൗൺസിലർമാരായ സുനിൽ രാജ്, നിമ്മി റപ്പായി, ശിവരാമൻ അടിയത്ത് എന്നിവർ പ്രസംഗിച്ചു. ഒല്ലൂർ പ്രദേശത്തെ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്മാരും ക്ലബ് പ്രസിഡന്റ്മാരും യോഗത്തിൽ സംബന്ധിച്ചു