പാലക്കാട്: കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർക്ക് വധഭീഷണി. വാട്സ്അപ്പിലൂടെയാണ് അദ്ദേഹത്തിന് ഭീഷണി സന്ദേശം ലഭിച്ചത്. തുടർന്ന് അദ്ദേഹം പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. ‘കൈയിൽ കിട്ടിയാൽ വേറെ രീതിയിൽ കാണുമെന്നാണ്’ ഭീഷണി സന്ദേശമെന്ന് പരാതിയിൽപറയുന്നു.