കൊച്ചി: നടി വിൻസി അലോഷ്യസിന്റെ പരാതിയിൽ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ സിനിമ സഘടനകളും കടുത്ത നടപടി സ്വീകരിച്ചേക്കും. ഷൈന്റെ വിശദീകരണം കൂടി കേട്ട ശേഷമാകും നടപടി. ഫിലിം ചേംബർ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, അമ്മ എന്നീ സംഘടനകൾക്കാണ് നടി വിൻസി അലോഷ്യസ് പരാതി നൽകിയിട്ടുള്ളത്. പരാതി അന്വേഷിക്കാൻ മൂന്നംഗ കമ്മിഷനെ അമ്മ നിയോഗിച്ചിരുന്നു. നടനെതിരെ കടുത്ത നടപടിയെന്ന് ഫിലിം ചേമ്പർ വ്യക്തമാക്കി.



