തിരുവനന്തപുരം: മുൻ കേന്ദ്ര റെയിൽവേ മന്ത്രിയും ബി.ജെ.പി. യുടെ കേരളത്തിലെ ആദ്യത്തേ M.L.A. യുമായിരുന്ന സമുന്നത നേതാവ് ഒ. രാജഗോപാലിനെ, മുൻ ലോക കേരള സഭ അംഗവും ആഗോള സംഘടനയായ വേൾഡ് മലയാളി കൗൺസിലിന്റെ ഗ്ലോബൽ പ്രവാസികാര്യ വകുപ്പ് ചെയർമാനുമായിരുന്ന ജോസ് കോലത്ത്
വസതിയിൽ സന്ദർശിച്ചു ആദരിച്ചു.

ഏഴ് വർഷങ്ങൾക്കു മുൻപ് മുൻ ധനമന്ത്രി കെ.എം. മാണിയും, ഒ. രാജഗോപാലും, ജോസ് കോലത്തും തിരുവനന്തപുരത്ത് വച്ച് കണ്ട്‌മുട്ടിയപ്പോൾ എടുത്ത മനോഹരമായ ഒരു ഫോട്ടോ ജോസ് കോലത്ത് രാജഗോപാലിന് സമ്മാനിച്ചു.
തൊണ്ണൂറ്റി ആറാം വയസ്സിലും കർമ്മനിരതനായ രാജഗോപാൽ, രാഷ്ട്രീയ, പൊതു രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് ഒരു മാതൃകയാണ്, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ വിനയവും നിഷ്ഠയോടുകൂടിയ ജീവിതശൈലിയും.
ഒരോ വാക്കുകളും ശ്രദ്ധാപൂർവം സംസാരിക്കുന്ന രാജഗോപാൽ എല്ലാ രാഷ്ട്രീയപ്പാർട്ടിയിലുള്ളവരുടെയും സ്നേഹാദരങ്ങൾ ഏറ്റുവാങ്ങിയിട്ടുള്ള ഒരു അപൂർവ്വ വ്യക്തിത്വത്തിനുടമയാണ്. ഇന്ത്യയുടെ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ തിരുവനന്തപുരത്ത് ഒരു ചടങ്ങിൽ പ്രസംഗിച്ചു കൊണ്ടിരിക്കവേ സദസിൽ മുൻ നിരയിലിരിക്കുന്ന രാജഗോപാലിനെ കാണുകയും അദ്ദേഹത്തിനരികിൽ വന്ന് കൈ കൂപ്പി വണങ്ങി അനുഗ്രഹം വാങ്ങുകയും ചെയ്തത് കഴിഞ്ഞയിടെ വലിയ വാർത്തയായിരുന്നു. വിഴിഞ്ഞം തുറമുഖം രാജ്യത്തിനു സമർപ്പിക്കുന്ന സുപ്രധാന ചടങ്ങിൽ പങ്കെടുക്കാൻ ഈയിടെ തിരുവനന്തപുരത്തു എത്തിയ പ്രധാനമന്ത്രി, തിരക്കിനിടയിലും ഒ. രാജഗോപാലുമായി കൂടിക്കാഴ്ച നടത്താൻ മറന്നില്ല.
സുദീർഘമായ രാഷ്ട്രീയ ജീവിതത്തിൽ വലിയ ശിഷ്യ സമ്പത്തുള്ള ഒ. രാജഗോപാലിന്റെ ഡൽഹി
ഓഫീസ് സ്റ്റാഫായിരുന്നു (OSP) ഇപ്പോഴത്തെ കേന്ദ്ര മന്ത്രി ജോർജ് കുര്യൻ.

തന്റെ ജീവിതയാത്രയിൽ ലഭിച്ച അംഗീകാരങ്ങളുടെയും അവാർഡുകളുടെയും ഒരു വൻ നിര തന്നെയാണ് രാജഗോപാലിന്റെ സ്വീകരണമുറിയെ അലങ്കരിച്ചിരുക്കുന്നത്. അതിൽ, രാഷ്‌ട്രപതി, ഉപരാഷ്ട്രപതി, പ്രധാന മന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി ഉൾപ്പെടെയുള്ളവരോടൊപ്പമുള്ള മനോഹരമായ അപൂർവ്വ ചിത്രങ്ങളും ഉൾപ്പെടുന്നു. ഒരോ പടങ്ങളുടെയും അവാർഡുകളുടെയും പിന്നിലുള്ള വിവരങ്ങൾ രാജഗോപാൽ ജോസിന് വിവരിച്ചു കൊടുത്തു. അതിൽ രാഷ്‌ട്രപതി നൽകിയ ഹിന്ദിയിലുള്ള ഒരു മംഗളപത്രം
വളരെ അർത്ഥവത്തും, പ്രത്യേകത നിറഞ്ഞതുമായിരുന്നുവെന്നു ജോസ് കോലത്ത് പറയുകയുണ്ടായി.
ഈ വർഷം R.S.S.സർവ്വാധികാരി പൂജനീയ ഡോ. മോഹൻ ഭഗവത്, ആദരണീയനായ പ്രതിരോധവകുപ്പ് മന്ത്രി ശ്രീ. രാജ് നാഥ് സിങ് എന്നിവരെ കാണുന്നതിനും ഹൃസ്വ സംഭാഷണം നടത്തുന്നതിനും അവസരം ലഭിച്ചത് തന്റെ ജീവിതത്തിലെ വലിയ സൗഭാഗ്യമായി കരകരുതുന്നുവെന്നു ജോസ് കോലത്ത് രാജഗോപാലിനോട് പറഞ്ഞു.
മടങ്ങുമ്പോൾ, പ്രായവും ക്ഷീണവും വകവയ്ക്കാതെ കാറിനടുത്തു വരെ നടന്ന് വന്ന് തന്നേ യാത്രയാക്കിയ ഒ. രാജഗോപാൽ എന്ന മഹത് വ്യക്തിയുടെ വിനയത്തിനും അതിഥിസൽക്കാരത്തിനും മുൻപിൽ തലകുനിച്ചു വണങ്ങിയ ജോസ് കോലത്തിനെ തലയിൽ കൈ വച്ച് അനുഗ്രഹിച്ചാണ് രാജഗോപാൽ യാത്രയാക്കിയത്.



