മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വൈകുന്നതിനെതിരെ മേയ് 25നുശേഷം ഹൈകോടതിയെ സമീപിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി. അൻവർ പറഞ്ഞു.
തെരഞ്ഞെടുപ്പ് വൈകിപ്പിക്കാൻ സി.പി.എം ശ്രമിക്കുകയാണെന്നും അതിന് ബി.ജെ.പി കൂട്ടുനിൽക്കുന്നെന്നും അൻവർ ആരോപിച്ചു. തൃണമൂൽ കോൺഗ്രസിന്റെ യു.ഡി.എഫ് പ്രവേശനത്തിൽ തിടുക്കമില്ല. ഈയാഴ്ച വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി യു.ഡി.എഫിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ വേഗം തീരുമാനമെടുക്കാൻ ആവശ്യപ്പെടുമെന്നും ഘടകകക്ഷികൾക്ക് ഇക്കാര്യത്തിൽ എതിർപ്പില്ലെന്നും അൻവർ പറഞ്ഞു.



