Friday, January 10, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsനരേന്ദ്ര മോദിക്കും സംഘ് പരിവാറിനും ഉറക്കമില്ലാത്ത രാത്രികൾ: പാലക്കാട്‌ ജില്ല റിയാദ് യുഡിഎഫ് കൺവെൻഷൻ

നരേന്ദ്ര മോദിക്കും സംഘ് പരിവാറിനും ഉറക്കമില്ലാത്ത രാത്രികൾ: പാലക്കാട്‌ ജില്ല റിയാദ് യുഡിഎഫ് കൺവെൻഷൻ

റിയാദ്: ലോകസഭാ തിരഞ്ഞെടുപ്പ് ആവേശവുമായി പാലക്കാട്‌ ജില്ല റിയാദ് യുഡിഎഫ് കൺവെൻഷൻ ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. പാലക്കാട് ജില്ലയുടെ ഭാഗമായി മത്സരിക്കുന്ന വികെ ശ്രീകണ്ടൻ, രമ്യ ഹരിദാസ്,അബ്ദുൽ സമദ് സമദാനി എന്നിവർക്ക് വോട്ടഭ്യർത്ഥിച്ചുകൊണ്ട് നടത്തിയ കൺവെൻഷനിൽ കെഎംസിസി, ഒഐസിസി നേതാക്കളും പ്രവർത്തകരുമടക്കം നൂറ് കണക്കിനാളുകൾ പങ്കെടുത്തു. ചടങ്ങിൽ റിയാദ് പാലക്കാട്‌ ജില്ല യുഡിഎഫ് ചെയർമാൻ ഷിഹാബ് കരിമ്പാറ അധ്യക്ഷത വഹിച്ചു.
ഒഐസിസി സംഘടന ചുമലതയുള്ള ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ പരിപാടി ഉൽഘാടനം ചെയ്തു.

വർഗ്ഗീയ ഫാസിസ്റ്റ് ശക്തികളുടെ കൈകളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കുക എന്ന ലക്ഷ്യവുമായി രൂപീകരിച്ച ഇന്ത്യാ സഖ്യം ദേശീയതലത്തില്‍ സർക്കാർ രൂപീകരിക്കുമെന്നതില്‍ സംശയം വേണ്ട. എന്നാൽ വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് ബിജെപിയും മോദിയും ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് സർവ്വേ ഫലങ്ങൾ പെരുപ്പിച്ച് കാണിച്ച് ആവർത്തിക്കുന്നുണ്ടെങ്കിലും തിരിച്ചടിയുണ്ടാകുമെന്ന കാര്യത്തിൽ അവർക്ക് തന്നെ വലിയ രീതിയില്‍ ആശങ്കയുണ്ട്. അതുകൊണ്ട് തന്നെ നരേന്ദ്രമോദിക്കും സംഘ് പരിവാർ നേതാക്കള്‍ക്കും ഉറക്കമില്ലാത്ത രാത്രികളാകും ഈ വരാൻ പോകുന്ന തെരഞ്ഞെടുപ്പ് സമ്മാനിക്കുകയെന്നും കൺവെൻഷൻ ഉൽഘാടനം ചെയ്തു കൊണ്ട് അദ്ധേഹം പറഞ്ഞു.

ന്യൂനപക്ഷങ്ങൾക്ക് സമാധാനമായി രാജ്യത്ത് ജീവിക്കാനും, ഭയപ്പാടില്ലാതെ അവരുടെ ആരാധനാ കർമ്മങ്ങൾ നിറവേറ്റാനും വർഗ്ഗീയ ഫാസിസ്റ്റു ശക്തികളിൽനിന്ന് ഇന്ത്യയെ രക്ഷിക്കാനുള്ള നിർണായക അവസരം എല്ലാ യുഡിഎഫ് പ്രവർത്തകരും വിനിയോഗിക്കണമെന്നും, അതിനാൽ ഇനിയുള്ള ഓരോ ദിനരാത്രങ്ങളും നമുക്ക് വിലപ്പെട്ടതാണന്ന കാര്യം നമ്മൾ മനസ്സിലാക്കണമെന്നും മുഖ്യ പ്രഭാഷണം നടത്തിയ കെഎംസിസി സെൻട്രൽ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്ത് പ്രവർത്തകരെ ഉൽബോധിപ്പിച്ചു.

യുഡിഎഫ് സെൻട്രൽ കമ്മിറ്റി ചെയർമാൻ അബ്ദുളള വല്ലാഞ്ചിറ,കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര,ഒഐസിസി സെൻട്രൽ കമ്മിറ്റി സീനിയർ വൈസ് പ്രസിഡന്റ്‌ മുഹമ്മദലി മണ്ണാർക്കാട്,ബാലുക്കുട്ടൻ, കെഎംസിസി പാലക്കാട്‌ ആക്റ്റിംഗ് പ്രസിഡന്റ് മുസ്തഫ വേളൂരാൻ ,
ഒഐസിസി സെൻട്രൽ കമ്മറ്റി വർക്കിംഗ്‌ പ്രസിഡന്റ്‌ നവാസ് വെള്ളിമാട്കുന്ന്, ഒഐസിസി നാഷണൽ കമ്മറ്റി മെമ്പർമാരായ അഡ്വ:അജിത്, സലീം അർത്തിയിൽ,സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഹകീം പട്ടാമ്പി,റിയാദ് ഒഐസിസി തൃശ്ശൂർ ജില്ലാ പ്രസിഡന്റ്‌ നാസർ വലപ്പാട്,റിയാദ് യുഡിഎഫ് സെൻട്രൽ കമ്മിറ്റി കൺവീനർ സുരേഷ് ശങ്കർ എന്നിവർ സംസാരിച്ചു.
റിയാദ് ഒഐസിസി പാലക്കാട് ജില്ലാ ട്രഷറർ ഷഹീർ കൊട്ടേക്കാട്,സെക്രട്ടറി സൈനുദീൻ,സെൻട്രൽ കമ്മിറ്റി സെക്രട്ടറി മുസ്തഫ വിഎം, ജോയിൻ ട്രഷറർ നിഹാസ് പാലക്കാട്,സെക്രട്ടറി ബാബു പട്ടാമ്പി,അൻസാർ തൃത്താല, റിയാദ് കെഎംസിസി പാലക്കാട്‌ ജില്ല വിവിധ മണ്ഡലം നേതാക്കളായ
ശരീഫ് പാക്കത്ത്, സിറാജ് മണ്ണൂർ ബഷീർ കറൂക്കിൽ, സുലൈമാൻ കുട്ടി, ബാദുഷ, മുസ്തഫ വാഫി, പിവി മൊയ്‌ദീൻ കുട്ടി, അബു താഹിർ എന്നിവർ നേതൃത്വം നൽകി.
യുഡിഎഫ് പാലക്കാട്‌ ജില്ല കൺവീനർ അഷ്‌റഫ്‌ വെള്ളപ്പാടം സ്വാഗതവും കെഎംസിസി പാലക്കാട്‌ ജില്ല വൈസ് പ്രസിഡന്റ് നിയാസ് പാലക്കാട്‌ നന്ദിയും പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com