തിരുവനന്തപുരം: ഛത്തിസ്ഗഢിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ് ബി.ജെ.പി സംസ്ഥാന ഘടകം ഗൗരവത്തോടെ കാണുന്നതായും പ്രശ്നപരിഹാരത്തിന് സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ചൊവ്വാഴ്ച റായ്പൂരിലേക്ക് പോകുമെന്നും ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, ഛത്തിസ്ഗഢ് മുഖ്യമന്ത്രി എന്നിവരുമായി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സംസാരിച്ചു. ക്രൈസ്തവ സഭ നേതാക്കളെയും അറസ്റ്റിലായ കന്യാസ്ത്രീകളുടെ കുടുംബാംഗങ്ങളെയും ബി.ജെ.പി സംസ്ഥാന നേതൃത്വം ബന്ധപ്പെട്ടിട്ടുണ്ട്. പ്രശ്ന പരിഹാരത്തിന് എല്ലാ സഹായങ്ങളും ഉറപ്പ് നല്‍കിയിട്ടുണ്ട്. നാര്‍ക്കോട്ടിക് ജിഹാദ് തുറന്ന് പറഞ്ഞതിന് പാല ബിഷപ്പിനെതിരെ കേസെടുത്തവരാണ് സി.പി.എമ്മെന്ന് ഓര്‍ക്കണമെന്നും കൃഷ്ണദാസ് പറഞ്ഞു.



