കണ്ണൂര്‍: എ ഡി എം നവീന്‍ബാബുവിന്റെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം സമര്‍പ്പിച്ച ഹരജിയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെയാണ് പുനരന്വേഷണം ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ ഭാര്യ ഹര്‍ജി സമര്‍പ്പിച്ചത്.
പ്രത്യേക അന്വേഷണസംഘം സമര്‍പ്പിച്ച കുറ്റപത്രം ദുര്‍ബലമാണെന്നും പ്രതിക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ ഉണ്ടെന്നും ആയതിനാല്‍ കേസില്‍ പുനരന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. പുനരന്വേഷണം എന്ന ആവശ്യത്തെ കഴിഞ്ഞദിവസം പോലീസ് കോടതിയില്‍ എതിര്‍ത്തിരുന്നു.



