അതിശൈത്യത്തിൽ വിറങ്ങലിച്ച് ഉത്തരേന്ത്യ. ഡൽഹി സഫ്ദർജങ്ങിൽ 1.9 ഡിഗ്രിയാണ് താപനില രേഖപ്പെടുത്തിയത്. യുപിയിലെ കാൺപൂരിൽ രക്തസമ്മർദ്ദം വർധിച്ചും രക്തം കട്ടപിടിച്ചും ഒരാഴ്ചക്കിടെ മരിച്ചത് 98 പേർ. ഇന്നലെ മാത്രം 14 മരണം റിപ്പോർട്ട് ചെയ്തു. യുപി, ഡൽഹി, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, എന്നിവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ മുഴുവന്‍ സ്കൂളുകളും പതിനഞ്ചുവരെ അടച്ചിടാന്‍ നിര്‍ദേശം നല്‍കി.