Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകൊവിഡ് പ്രതിരോധത്തിന് മൂക്കിലൂടെ നൽകുന്ന ഭാരത്ബയോടെക്കിന്‍റെ ഇൻകൊവാക് പുറത്തിറക്കി

കൊവിഡ് പ്രതിരോധത്തിന് മൂക്കിലൂടെ നൽകുന്ന ഭാരത്ബയോടെക്കിന്‍റെ ഇൻകൊവാക് പുറത്തിറക്കി

ദില്ലി:കൊവിഡ് പ്രതിരോധത്തിനായി മൂക്കിലൂടെ നൽകുന്ന ആദ്യത്തെ വാക്സിൻ പുറത്തിറക്കി കേന്ദ്ര മന്ത്രിമാർ.ഭാരത് ബയോടെക്ക് പുറത്തിറക്കുന്ന ഇൻകൊവാക് ആണ് മന്ത്രിമാരായ ഡോ. മൻസുഖ് മാണ്ഡവ്യയും ജിതേന്ദ്ര സിംഗും ചേർന്ന് പുറത്തിറക്കിയത്.

മൂക്കിലൂടെ നൽകുന്ന വാക്സിൻ കരുതൽ ഡോസായി നൽകാൻ നേരത്തെ ഡ്രഗ്സ് കൺട്രോൾ ജനറൽ അനുമതി നൽകിയിരുന്നു. വാക്സിൻ കൊവിൻ ആപ്പിൽ ലഭ്യമാണ്. സർക്കാർ ആശുപത്രികളിൽ ഡോസിന് 325 രൂപയും സ്വകാര്യ ആശുപത്രികളിൽ 800 രൂപയുമാണ് വില.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments