Friday, December 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമൂന്നാമത്തെ പെൺകുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് സക്കർബർഗ്; ഫേസ്ബുക്കിന് ഒരു അവകാശി കൂടി

മൂന്നാമത്തെ പെൺകുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് സക്കർബർഗ്; ഫേസ്ബുക്കിന് ഒരു അവകാശി കൂടി

വാഷിംഗ്ടൺ: ജീവിതത്തിലെ പുതിയ സന്തോഷം ലോകത്തോട് പങ്കുവച്ച് ഫേസ്ബുക്ക് സഹസ്ഥാപകൻ മാർക്ക് സക്കർബർഗ്. തനിക്കും ഭാര്യ പ്രിസില്ല ചാനിനും ഒരു മകൾ കൂടി ജനിച്ചന്ന് സന്തോഷ വാർത്തയാണ് സക്കർബർഗ് പങ്കുവെച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം ഈ വാർത്ത അറിയിച്ചത്.

ഔറേലിയ എന്നാണ് മൂന്നാമത്തെ പെൺകുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമടക്കം സക്കർബർഗ് തന്റെ പുതിയ അതിഥിയുടെ ചിത്രം പങ്കുവെച്ചു. ഈ ലോകത്തേക്ക് സ്വാഗതം, ഔറേലിയ ചാൻ സുക്കർബർഗ്, നീ ഒരനുഗ്രമാണ് എന്നാണ് മകളുടെ ചിത്രം പങ്കുവച്ചുകൊണ്ട് മാർക്ക് സക്കർബർഗ് കുറിച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് മെറ്റയുടെ മേധാവി തന്റെ ഭാര്യ ഗർഭിണിയാണെന്ന വാർത്ത പുറത്തുവിട്ടത്. ഒത്തിരി സ്‌നേഹമുണ്ട്. മാക്സിനും ഓഗസ്റ്റിനും അടുത്ത വർഷം ഒരു പുതിയ കൂട്ടുകാരിയെ ലഭിക്കുമെന്ന വിവരം പങ്കിടുന്നതിൽ സന്തോഷമുണ്ട് എന്നായിരുന്നു സക്കർബർഗിന്റെ അന്നത്തെ കുറിപ്പ്.

2012-ൽ ആണ് മാർക്ക് സക്കർബർഗും പ്രിസില്ല ചാനും വിവാഹിതരാകുന്നത്. ഹാർഡ്വാർഡ് യൂണിവേഴ്സിറ്റിയിൽ സുക്കർബർഗിന്റെ സഹപാഠിയായിരുന്നു പ്രിസില്ല. ഇവർക്ക് മക്സിമ ചാൻ സുക്കർബർഗ് (7), ഓഗസ്റ്റ് ചാൻ സുക്കർബർഗ് (5) എന്നീ രണ്ട് പെൺ മക്കൾ കൂടിയുണ്ട്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments