സ്വവര്‍ഗ വിവാഹത്തെ പിന്തുണച്ച് ഡല്‍ഹി ബാലാവകാശ കമ്മിഷന്‍. സ്വവര്‍ഗ വിവാഹങ്ങളെ പിന്തുണച്ച കമ്മിഷന്‍, സ്വവര്‍ഗ ദമ്പതികള്‍ക്ക് ദത്തെടുക്കാനും പിന്തുടര്‍ച്ചാവകാശത്തിനും നിയമപരമായ പിന്തുണ നല്‍കണമെവന്നും ചൂണ്ടിക്കാട്ടി സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കി.
സ്വവര്‍ഗ വിവാഹം കുട്ടികളിലുണ്ടാക്കുന്ന ആഘാതം സംബന്ധിച്ച് കമ്മിഷന്‍ പഠനം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജിയുമായി സുപ്രിംകോടതിയെ സമീപിച്ചത്. ഹര്‍ജി ഈ മാസം 18ന് പരിഗണിക്കും.
നിരവധി രാജ്യങ്ങളില്‍ സ്വവര്‍ഗ വിവാഹം ചെയ്യുന്ന ദമ്പതികള്‍ക്ക് കുട്ടികളെ നിയമപരമായി ദത്തെടുക്കാനുള്ള അവകാശമുണ്ട്. സ്വവര്‍ഗ കുടുംബങ്ങളില്‍ വളരുന്ന ഈ കുട്ടികളുടെ മാനസിക ആഘാതത്തെ കുറിച്ചുള്ള ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല. സ്വവര്‍ഗ വിവാഹം നിയമപരമാക്കിയ നിരവധി രാജ്യങ്ങളില്‍ ഇത്തരം പ്രശ്‌നങ്ങളില്ലെന്നും ഡല്‍ഹി ബാലാവകാശ കമ്മിഷന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.