Saturday, January 11, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസിപിഐ സംസ്ഥാന കമ്മിറ്റി ഓഫീസ് നിർമ്മാണ പിരിവ്; വ്യാപാരിക്ക് പ്രാദേശിക നേതാവിന്റെ മർദ്ദനം

സിപിഐ സംസ്ഥാന കമ്മിറ്റി ഓഫീസ് നിർമ്മാണ പിരിവ്; വ്യാപാരിക്ക് പ്രാദേശിക നേതാവിന്റെ മർദ്ദനം

തിരുവനന്തപുരം: സിപിഐ സംസ്ഥാന കമ്മിറ്റി ഓഫീസായ എം എൻ സ്മാരക നിർമ്മാണത്തിന് നൽകിയ തുക കുറഞ്ഞെന്ന് ആരോപിച്ച് കപ്പലണ്ടി കടക്കാരനെ സി പി ഐ പ്രാദേശിക നേതാവ് മർദ്ദിച്ചതായി പരാതി. പോത്തൻകോടുള്ള പ്രാദേശിക നേതാവ് ഷുക്കൂറിനെതിരെ മർദ്ദനമേറ്റയാളുടെ പരാതിയിൽ പൊലീസ് കേസെടുത്തു.

എഐടിയുസി മേഖലാ ജനറൽ സെക്രട്ടറിയാണ് കേസിൽ പ്രതിയായ ഷുക്കൂർ. ഇയാൾ തന്റെ കവിളിൽ മർദ്ദിച്ചുവെന്നാണ് വ്യാപാരിയായ മാരിയപ്പൻ പരാതി നൽകിയത്. പോത്തൻകോട് ജംഗ്‌ഷനിൽ മാരിലക്ഷ്മി സ്വീറ്റ്സ് ആന്റ് ബേക്കറി കട നടത്തുന്നയാളാണ് പരാതിക്കാരൻ.

വർഷങ്ങളായി മാരിയപ്പൻ ഇവിടെ വ്യാപാരം നടത്തുന്നുണ്ട്. പിരിവിനായി സിപിഐ പ്രവർത്തകർ എത്തിയപ്പോൾ 50 രൂപ നൽകിയെന്നും ഇത് പോരെന്നും 200 രൂപ വേണമെന്നും ആവശ്യപ്പെട്ടാണ് നേതാവ് തന്നെ മർദ്ദിച്ചതെന്നുമാണ് മാരിയപ്പൻ പരാതി നൽകിയിരിക്കുന്നത്. വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com