Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'സ്വിഗ്ഗി, സൊമാറ്റോയെക്കാള്‍ ഓഡറിന് വിലക്കുറവ്' : സർക്കാരിന്‍റെ ഒഎൻഡിസി പ്ലാറ്റ്ഫോം ഹിറ്റ്

‘സ്വിഗ്ഗി, സൊമാറ്റോയെക്കാള്‍ ഓഡറിന് വിലക്കുറവ്’ : സർക്കാരിന്‍റെ ഒഎൻഡിസി പ്ലാറ്റ്ഫോം ഹിറ്റ്

ദില്ലി: ഒഎൻഡിസിയ്ക്ക് സ്വീകാര്യതയേറുന്നു. തങ്ങളുടെ സേവനങ്ങൾ ഇടനിലക്കാരില്ലാതെ വിപണിയിലെത്തിക്കാൻ സംരംഭകരെ സഹായിക്കാനായി  കേന്ദ്രസർക്കാർ ആരംഭിച്ച പ്ലാറ്റ്ഫോമാണ് ഒഎൻഡിസി  (ഡിജിറ്റൽ കൊമേഴ്‌സിന് ഓപ്പൺ നെറ്റ്‌വർക്ക്). സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഇടനിലക്കാരുടെ ആവശ്യമില്ലാതെ ഭക്ഷണശാലകൾക്ക് നേരിട്ട് ഭക്ഷണം വിൽക്കാനുള്ള അവസരം ഈ പ്ലാറ്റ്‌ഫോം ഒരുക്കുന്നുണ്ട്.

2022 സെപ്തംബർ മുതൽ ഈ ആപ്പ് നിലവിലുണ്ട്. പ്രതിദിനം 10,000-ലധികം ഓർഡറുകൾ ആപ്പുവഴി ഡെലിവർ ചെയ്യുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഒഎൻ‌ഡി‌സി, സ്വിഗ്ഗി, സൊമാറ്റോ എന്നിവ വാഗ്ദാനം ചെയ്യുന്ന ഫുഡ് ഡെലിവറി വിലകൾ താരതമ്യം ചെയ്യുന്ന സ്‌ക്രീൻഷോട്ടുകൾ ധാരാളം ആളുകൾ ഷെയർ ചെയ്തിരുന്നു. ഇതിൽ ഒഎൻഡിസിയിലെ വില താരതമ്യേന കുറവാണ്. എല്ലാ ന​ഗരത്തിലും ആപ്പ് ലൈവായിട്ടില്ല.

പേടിഎം ആപ്പ് വഴി നിങ്ങൾക്ക് നഗരത്തിൽ ആപ്പ് ആക്‌സസ് ചെയ്യാം. റെസ്റ്റോറന്റുകൾ ലൈവാണെങ്കിൽ മാത്രമേ ഭക്ഷണം ഓർഡർ ചെയ്യാനാകൂ. പേടിഎമ്മിലെ സെർച്ച് ബാറിൽ ഒഎൻഡിസി എന്ന് ടൈപ്പ് ചെയ്യുക അല്ലെങ്കിൽ ഹോം സ്ക്രീനിന്റെ ഏറ്റവും താഴെയായി സ്ക്രോൾ ചെയ്യുക.  ഒഎൻഡിസി പ്ലാറ്റ്‌ഫോം അതിന്റെ പ്രാരംഭ ഘട്ടത്തിലാണ്, വരും ദിവസങ്ങളിൽ കൂടുതൽ മെച്ചപ്പെടാൻ സാധ്യതയുണ്ട്. ഇതിന്റെ ആപ്പ് ഇപ്പോൾ ബെംഗളൂരുവിലാണ് ലൈവായി പ്രവർത്തിക്കുന്നതെങ്കിലും പേടിഎം അക്കൗണ്ടുള്ള ആർക്കും പ്ലാറ്റ്‌ഫോമിൽ പ്രവേശിച്ച് ഭക്ഷണം ഓർഡർ ചെയ്യാൻ കഴിയും.

ഇ–കൊമേഴ്സ് രംഗത്തെ വമ്പൻമാർക്കു ബദലായാണ് കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിലുള്ള വികേന്ദ്രീകൃത ശൃംഖലയായ ഓപ്പൺ നെറ്റ്‍വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ഒഎൻഡിസി) അവതരിപ്പിച്ചത്. ആമസോൺ, ഫ്ലിപ്കാർട്ട് എന്നിങ്ങനെ ഓരോ സ്വകാര്യ പ്ലാറ്റ്ഫോമും കേന്ദ്രീകരിച്ചു നിൽക്കുന്ന നിലവിലെ ഇ–കൊമേഴ്സ് രംഗത്തെ  പൊതുശൃംഖലയുടെ ഭാഗമാക്കുകയാണ് ഒഎൻഡിസി ചെയ്യുന്നത്. ആമസോൺ പോലെ മറ്റൊരു പ്ലാറ്റ്ഫോം എന്നതിനു പകരം പേയ്മെന്റ് രംഗത്ത് യുപിഐ (യുണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ്) പോലൊരു സംവിധാനമാണ് ഒഎൻഡിസി കൊണ്ടുദ്ദേശിക്കുന്നത്. 

അതായത് ഗൂഗിൾ പേ, പേടിഎം, ഭീം, ഫോൺപേ എന്നിങ്ങനെ തരംതിരിവില്ലാതെ യുപിഐ വഴി പേയ്മെന്റ് നടത്തുന്നത്  പോലെ  ഉല്പന്നങ്ങൾ വാങ്ങുന്നവരെയും വിൽക്കുന്നവരെയും ബന്ധിപ്പിക്കുകയാണ് ഈ പ്ലാറ്റ്ഫോമിന്റെ ലക്ഷ്യം. വലിയ അവസരങ്ങൾ സൃഷ്ടിക്കാൻ കച്ചവടക്കാരെ സഹായിക്കുന്ന പ്ലാറ്റ്ഫോമാണിതെന്ന പ്രത്യേകത കൂടിയുണ്ട്. 

ചെറുകിട ചില്ലറ വ്യാപാരികൾക്ക് ഇ-കൊമേഴ്‌സ് മാധ്യമത്തിലൂടെ തങ്ങളുടെ ബിസിനസ് വിപുലീകരിക്കാനും ഈ മേഖലയിലെ ഭീമൻമാരുടെ ആധിപത്യം കുറയ്ക്കാനുമാകും.വ്യാപാര – വിപണന മേഖലയിലെ അടിസ്ഥാനവികസനം ഉൾപ്പെടെയുള്ളവയ്ക്കാണ് ഒഎൻഡിസി നേതൃത്വം നൽകുന്നത്. ഇ-കൊമേഴ്സ് വ്യാപാരത്തിന്റെ മറവിൽനടക്കുന്ന തട്ടിപ്പുകൾ തടയുക കൂടിയാണ് ഈ പ്ലാറ്റ്ഫോമിന്റെ ലക്ഷ്യം. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments