ഗോൾഡ് കോസ്റ്റ്: പ്ലസ് ടു പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കിയ മലയാളി വിദ്യാർഥിയെ അനുമോദിച്ച് ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ. ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ പ്രസിഡന്റ് സി.പി. സാജുവിന്റെ അധ്യക്ഷതയിൽ കൂടിയ വിഷു ഈസ്റ്റർ പ്രോഗ്രാമിൽ മുഖ്യാതിഥി ജേക്കബ് ചെറിയാൻ പ്ലസ് ടു പരീക്ഷയിൽ 99.20% മാർക്ക് കരസ്ഥമാക്കിയ ജൊഹാൻ ഷാജിക്ക് അവാർഡ് നൽകി. കോഴിക്കോട് തിരുവമ്പാടി സ്വദേശിയും ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റുമായ ഷാജി കുര്യൻ, മിനി ഷാജി ദമ്പതികളുടെ മകനാണ് ജൊഹാൻ ഷാജി.
ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ വിദ്യാഭ്യാസ അവാർഡ് നൽകി
RELATED ARTICLES



